Connect with us

National

കടുത്ത ശ്വാസ തടസം ; ലത മങ്കേഷ്‌കര്‍ ആശുപത്രിയില്‍

Published

|

Last Updated

മുംബൈ: ഗായിക ലത മങ്കേഷ്‌കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത ശ്വാസതടസത്തെത്തുടര്‍ന്ന് ് തിങ്കളാഴ്ച്ച പുലര്‍ച്ചെ ഒന്നരയോടെയാണ് മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ ഫിസിഷ്യനും സീനിയര്‍ മെഡിക്കല്‍ അഡൈ്വസറുമായ ഡോ. ഫറൂഖ് ഇ ഉദ്വലിയയുടെ ചികിത്സയിലാണ് ലത മങ്കേഷ്‌കറെന്ന് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.
ഐസിയുവില്‍ പ്രവേശിച്ച ലതാ മങ്കേഷ്‌കര്‍ വെന്റിലേറ്ററിന്റെ സഹായം ലഭ്യമാക്കിയിട്ടുണ്ട്. ന്യുമോണിയ ബാധയും സ്ഥിരീകരിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സെപതംബര്‍ 28ന് ആയിരുന്നു ലത മങ്കേഷ്‌കറിന്റെ 90ാം പിറന്നാള്‍.