Connect with us

International

ഇസ്‌ലാമോഫോബിയക്കെതിരെ ഫ്രാന്‍സില്‍ ആയിരങ്ങളുടെ പ്രതിഷേധം

Published

|

Last Updated

പാരീസ്: രാജ്യത്ത് വര്‍ധിച്ചുവരുന്ന ഇസ്‌ലാമോഫോബിയക്കെതിരെ ഫ്രാന്‍സിന്റ തലസ്ഥാനമായ പാരീസില്‍ ആയിരങ്ങളുടെ പ്രതിഷേധം. മുസ്ലിംങ്ങള്‍ക്കെതിരായ വിവേചനം അവസാനിപ്പിക്കുക, ഇസ്ലാമോഫോബിയ കുറ്റകൃത്യമാണ് തുടങ്ങിയ ബാനറുകളുയര്‍ത്തി സ്ത്രീ- പുരുഷ വിത്യാസമില്ലാതെ യുവസമൂഹം തെരുവില്‍ പ്രതിഷേധിക്കുകയായിരുന്നു. ഇടത് രാഷ്ട്രീയ പാര്‍ട്ടിയ പ്രവര്‍ത്തകരും വിവിധ മുസ്ലിം സംഘടനകളുമാണ് മാര്‍ച്ചില്‍ അണിനിരന്നത്. പതിനായിരത്തോളം പേര്‍ മാര്‍ച്ചില്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്.

രണ്ടാഴ്ച മുന്നേ തെക്കുപടിഞ്ഞാറന്‍ നഗരമായ ബയോണില്‍ പള്ളിക്കെതിരെ വെടിവെപ്പ് നടന്നിരുന്നു. ഇതില്‍ രണ്ട് മുസ്ലിംങ്ങള്‍ക്് പരുക്കേറ്റിരുന്നു. ഇതാണ് പെട്ടന്ന് ഇത്തരം ഒരു മാര്‍ച്ച് സംഘടിപ്പിക്കാന്‍ പ്രേരിപ്പിച്ചതെന്ന് ഇതിന് നേതൃത്വം നല്‍കിയവര്‍ പറഞ്ഞു. മത സ്വാതന്ത്ര്യവും ചിന്താ സ്വാതന്ത്ര്യവും ഉറപ്പു വരുത്തുന്നതിനായി ബയോണില്‍ നടന്ന ആക്രമണത്തിനെതിരെ പ്രതിഷേധിക്കേണ്ടത് നമ്മുടെ കടമയാണെ്് ലാ ഫ്രാന്‍സ് ഇന്‍സോമിസ് നേതാവ് ജീന്‍ലൂക്ക് മലെന്‍ചോണ്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഫ്രാന്‍സിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്ലിംങ്ങള്‍ വലിയ തോതില്‍ വശീയ ആക്രമണത്തിന് ഇരയാകുന്നതായാണ് റിപ്പോര്‍ട്ട്. പൊതുസ്ഥലങ്ങളില്‍ പോലും ആക്രമിക്കപ്പെടുന്നു. ബൊക്കോ ഹറാം പോലുള്ള ചില സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ഇതിന് ഒരു പരിധിവരെ കാരണാകുന്നതായും ആരോപണമുണ്ട്. 40 ശതമാനത്തോളം മുസ്ലിംങ്ങള്‍ ഫ്രാന്‍സില്‍ മതപരമായ വിവേചനം അനുഭവിക്കുന്നതായി അടുത്തിടെ ഇഫോപ്പ് നടത്തിയ സര്‍വേയില്‍ പറഞ്ഞിരുന്നു.

 

Latest