Connect with us

National

ജെ എന്‍ യുവില്‍ വിദ്യാര്‍ഥി പ്രതിഷേധം; പോലീസ് ലാത്തിവീശി

Published

|

Last Updated

ന്യൂഡല്‍ഹി: ഫീസ് വര്‍ധന പിന്‍വലിക്കുക, പ്രത്യകേ വസ്ത്ര കോഡ് ഡും ഹോസ്റ്റലില്‍ പുതിയ സമയക്രമവും ഏര്‍പ്െടുത്തിയ നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റില്‍ (ജെ എന്‍ യു) വന്‍ വിദ്യാര്‍ഥി പ്രതിഷേധം. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്രമന്ത്രി രമേഷ് പൊക്രയാലില്‍ എന്നിവര്‍ പങ്കെടുക്കുന്ന ചടങ്ങിനിടെയാണ് പ്രതിഷേധം അരങ്ങേറിയത്. കേന്ദ്രമന്ത്രിയെ തടഞ്ഞ വിദ്യാര്‍ഥികള്‍ക്കെതിരെ പോലീസ് ലാത്തിവീശി. നിരവധി വിദ്യാര്‍ഥികള്‍ അറസ്റ്റിലായതായാണ് റിപ്പോര്‍ട്ട്.

സര്‍വ്വകലാശാല പുറപ്പെടുവിച്ച പുതിയ ഉത്തരവ് പിന്‍വലിക്കും വരെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് താമസിക്കാനുള്ള മുറിയുടെ വാടക 20 രൂപയില്‍ നിന്ന് 600 ആക്കി വര്‍ധിപ്പിച്ചിരുന്നു.

കഴിഞ്ഞ രണ്ട് ആഴ്ചയോളമായി ജെ എന്‍ യുവില്‍ വിദ്യാര്‍ഥികള്‍ സമരത്തിലാണ്. പുതിയ സമയക്രമത്തിലെ അതൃപ്തി വിദ്യാര്‍ഥികള്‍ രേഖാമൂലം വൈസ് ചാന്‍സലറെ അറിയിച്ചിരുന്നു.

ഹോസ്റ്റലുകളില്‍ രാത്രി നേരത്തെ പ്രവേശിക്കണമെന്നും പ്രത്യേക ഡ്രസ് കോഡ് ഏര്‍പ്പെടുത്തണമെന്നും പുതിയ വ്യവസ്ഥകള്‍ ആവശ്യപ്പെടുന്നു. ഉയര്‍ന്ന ഫീസ് സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

Latest