Connect with us

National

ഹൈദരാബാദില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് പത്ത് പേര്‍ക്ക് ഗുരുതര പരുക്ക്

Published

|

Last Updated

ഹൈദരാബാദ് | ഹൈദരാബാദില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിമുട്ടി നിരവധി പേര്‍ക്ക് പരുക്കേറ്റു. കച്ചെഗുഡ റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. പരുക്കേറ്റവരില്‍ പത്ത് പേരുടെ നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

എംഎംടിഎസ് ട്രെയിന്‍ ഇന്റര്‍ സിറ്റിയുമായാണ് കൂട്ടിയിടിച്ചത്. എംഎംടിഎസിന്റെ മൂന്ന് കോച്ചുകള്‍ തകര്‍ന്നിട്ടുണ്ട്. സിഗ്നല്‍ സംവിധാനത്തിലുണ്ടായ തകരാര്‍ മൂലം ട്രെയിനുകള്‍ ഒരേ ട്രാക്കില്‍ വന്നതാണ് അപകടത്തിനിടയാക്കിയതെന്ന് റെയില്‍വേ വൃത്തങ്ങള്‍ പറഞ്ഞു. അപകടം സംബന്ധിച്ച് റെയില്‍വേ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

---- facebook comment plugin here -----

Latest