Connect with us

Gulf

ദമാമില്‍ വാഹനാപകടം; കോഴിക്കോട് സ്വദേശി മരിച്ചു

Published

|

Last Updated

ദമാം: ദമാമിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ചു. മെഡിക്കല്‍ കോളജ് കണ്ണ് വേലിയില്‍ ബ്രിസ്റ്റോ യോഹന്നാന്‍ (29) ആണ് മരിച്ചത്. ദമാം ഖുദ്രിയ്യയ്യിലാണ് അപകടമുണ്ടായത്. ബ്രിസ്റ്റോ ഓടിച്ചിരുന്ന കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിന് പിറകില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ബ്രിസ്റ്റോ സംഭവ സ്ഥലത്തു തന്നെ മരണപ്പെട്ടു.

അവധിയില്‍ നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെയാണ് ദാരുണാന്ത്യം സംഭവിച്ചത്. പിതാവ്: പരേതനായ യോഹന്നാന്‍. മാതാവ്: മോളി യോഹന്നാന്‍. സഹോദരി: ക്രിസ്റ്റി യോഹന്നാന്‍. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ നാസ് വക്കം അറിയിച്ചു.