Connect with us

Kerala

ബാബ്‌രി ഭൂമി തര്‍ക്ക കേസ് വിധി: എം സ്വരാജ് എം എല്‍ എയുടെ എഫ് ബി പോസ്റ്റിനെതിരെ ഡി ജി പിക്ക് പരാതി

Published

|

Last Updated

തിരുവനന്തപുരം | അയോധ്യാ കേസിലെ വിധിയോട് ഫേസ് ബുക്കിലൂടെ പ്രതികൂലമായി പ്രതികരിച്ചുവെന്ന് ആരോപിച്ച് എം.സ്വരാജ് എം എല്‍ എക്കെതിരെ പരാതി. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബുവാണ് ഡി ജി പി ക്ക് പരാതി നല്‍കിയത്.

ഒരുവിഭാഗം ജനങ്ങള്‍ക്കിടയില്‍ ആശങ്കയും പരസ്പര വിശ്വാസമില്ലായ്മയും വര്‍ഗീയ കലാപവും സൃഷ്ടിക്കാനാണ് സ്വരാജ് ശ്രമിക്കുന്നതെന്ന് പരാതിയില്‍ ആരോപിക്കുന്നു. സുപ്രീം കോടതി വിധിക്കെതിരെ പരസ്യമായി അവിശ്വാസം രേഖപ്പെടുത്തിയ സ്വരാജിനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നടപടി ഉണ്ടായില്ലെങ്കില്‍ നേരിട്ട് കോടതിയെ സമീപിക്കുമെന്ന് പ്രകാശ് ബാബു ഫേസ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. സ്വരാജിന്റെ എഫ് ബി പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് പരാതി നല്‍കിയിട്ടുള്ളത്.