Connect with us

National

തുല്ല്യ അവകാശങ്ങള്‍ക്ക് വേണ്ടിയാണ് പോരാടിയത്: അയോധ്യയില്‍ എവിടേയും അഞ്ചേക്കര്‍ ഭൂമി വാങ്ങാന്‍ മുസ്ലിംങ്ങള്‍ക്ക് കഴിയും- ഉവൈസി

Published

|

Last Updated

ന്യൂഡല്‍ഹി: അയോധ്യഭൂമി തര്‍ക്ക കേസിലെ സുപ്രീം കോടതി വിധിയില്‍ വിയോജിപ്പ് അറിയിച്ച് മജിലിസ് ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി. സുപ്രീം കോടതിയുടെ വിധിയും വാക്കും പരമോന്നതമായിരിക്കും. എന്നാല്‍ അത് ചോദ്യം ചെയ്യപ്പെടാന്‍ കഴിയാത്തതല്ല. ഭരണഘടനയില്‍ മുസ്ലിംകള്‍ക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും ഉവൈസി പറഞ്ഞു.
ഇത് കേവലം ഒരു ചെറിയ ഭൂമിയുടെ മുകളില്‍ ഉള്ള തകര്‍ക്കമായിരുന്നില്ല. യു പിയില്‍ എവിടേയെങ്കിലും ഒരു അഞ്ചേക്കര്‍ ഭൂമി വാങ്ങാന്‍ മുസ് ലീങ്ങള്‍ക്ക് കഴിയും. എന്നാല്‍ മുസ്‌ലീങ്ങള്‍ അവരുടെ നിയമപരമായ അവകാശങ്ങള്‍ക്ക് വേണ്ടിയായിരുന്നു പോരാടിയത്. നിങ്ങള്‍ മുസ്ലിംകളെ സഹായിക്കേണ്ടതില്ല. കോടതി വിധിയില്‍ തങ്ങള്‍ ഒരു തരത്തിലും സംതൃപ്തരല്ല.
500 വര്‍ഷമായി ഈ സ്ഥലത്ത് ഒരു പള്ളി ഉണ്ടായിരുന്നു. കോടതി കബളിപ്പിക്കപ്പെട്ടിരിക്കുന്നു. അഖിലേന്ത്യാ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡില്‍ വിശ്വാസമുണ്ട്, അവരെ പിന്തുണക്കുമെന്നും ഉവൈസി പറഞ്ഞു.

Latest