ബാബരി മസ്ജിദിന്റെ ചരിത്രം

Posted on: November 9, 2019 10:34 am | Last updated: November 9, 2019 at 2:03 pm

1528ല്‍ മുഗള്‍ ചക്രവര്‍ത്തി ബാബറിന്റെ ഭരണകലാത്താണ് അയോധ്യയില്‍ പള്ളി പണിയുന്നത്. ബാബറിന്റെ ഗവര്‍ണര്‍ മീര്‍ ബാഖി തഷ്‌കന്ദിയാണ് പള്ളി നിര്‍മിച്ചത്. മുഗള്‍ഭരണാകലത്തെ ഡയറി കുറിപ്പുകളാണ് ഇതിനുള്ള ഏറ്റവും ആധികാരിക രേഖകള്‍. ബാബറും അകബ്‌റും ഷാജഹാനുമുടക്കമുള്ള മുഗല്‍ രാജാക്കന്‍മാരെല്ലാം അക്കാലത്തെ ഭരണകാര്യങ്ങളും മറ്റും രേഖകളായി എഴുതപ്പെട്ടിരുന്നു. രാജ്യത്തെ ചരിത്രാകരന്‍മാരെല്ലാം അംഗീകരിച്ച വസ്തുതയാണിത്. എന്നാല്‍ പള്ളി പണിത സ്ഥലത്ത് ഒരു ക്ഷേത്രം നിന്നതായി മുഗള്‍ ഭരണത്തിലെ ഒരു രേഖയിലുമില്ല.

മുസ്ലിം രാജാക്കന്‍മാരായതിനാല്‍ രേഖകള്‍ കുറിക്കപ്പെടാതെ ഇട്ടതാകാം എന്ന വാദം ഉന്നയിക്കാമെങ്കിലും ഇവിടെ ഒരു ക്ഷേത്രം നിന്നതായി ഒരു ആധികാരിക ചരിത്ര രേഖയും ഇതുവരെ കോടതിയില്‍ ഹാജരാക്കാന്‍ വിശ്വഹിന്ദു പരിഷത്ത് അടക്കമുള്ള ഒരു കക്ഷികള്‍ക്കും കഴിഞ്ഞിട്ടില്ല.
ആദ്യകാലത്ത് സാകേത് എറിയപ്പെടുന്ന ഈ നഗരം പതിനൊന്നാം നൂറ്റാണ്ടിനു ശേഷമാണ് അയോധ്യയെ് അറിയപ്പെടാന്‍ തുടങ്ങിയത്. ഷഹാദത്ത് ഖാന്‍ എന്ന ഭരണാധികാരിയാണ് അയോധ്യ എന്ന് ഇതിന് നാമകരണം ചെയ്തത്. ഹുയാംഗ് സാംഗ് അടക്കമുള്ള ആദ്യ സഞ്ചാരികള്‍ അയോധ്യയെക്കുറിച്ച് എഴുതിയിട്ടുണ്ടെങ്കിലും രാമായണത്തില്‍ വിവരിക്കുന്ന കോസല രാജ്യത്തിന്റെ തലസ്ഥാനനഗരിയുടെമായി ഇതിന് ഏറെ അന്തരമുണ്ടെന്നും ചരിത്രകാരന്‍മാര്‍ പറയുന്നു.ബാബര്‍ തന്റെ പടയോട്ടത്തില്‍ അയോധ്യയില്‍ എത്തിയിട്ടില്ലെന്നും ചില ചരിത്രാകാരന്‍മാര്‍ പറയുന്നുണ്ട്. ബാബറുടെ പേരുവെച്ച് അദ്ദേഹത്തിന്റെ ഗവര്‍ണര്‍ പള്ളി പണിതതാണെന്നാണ് ചരിത്രികാരന്‍മാര്‍ പറയുന്നത്.