Connect with us

Ongoing News

മുഷ്താഖ് അലി ട്രോഫി: കേരളത്തിന് തോല്‍വിയോടെ തുടക്കം

Published

|

Last Updated

തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ടി20യില്‍ ആദ്യ മത്സരത്തില്‍ കേരളത്തിന് തോല്‍വി. 37 റണ്‍സിനാണ് അയല്‍ക്കാരായ തമിഴ്‌നാട് ആതിഥേയരെ തോല്‍പ്പിച്ചത്. തമിഴ്‌നാടിന്റെ 174ന് മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 34 റണ്‍സ് നേടിയ രോഹന്‍ കുന്നുമ്മലാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. സച്ചിന്‍ ബേബി (32), വിഷ്ണു വിനോദ് (24) എന്നിവര്‍ പൊരുതിയെങ്കിലും ലക്ഷ്യത്തിലെത്താന്‍ കഴിഞ്ഞില്ല. ടി നടരാജന്‍, പെരിയസാമി ഗണേശന്‍ എന്നിവര്‍ തമിഴ്‌നാടിനായി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

തുമ്പ സെന്റ് സെവ്യേഴ്‌സ് ഗ്രൗണ്ടില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ തമിഴ്‌നാട് അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 137 റണ്‍സ് കുറിച്ചത്. ബാബ അപരാജിത് (35), ദിനേശ് കാര്‍ത്തിക് (33), മുഹമ്മദ് സലീം (34), വിജയ് ശങ്കര്‍ (25), മസൂദ് ഖാന്‍ (28) എന്നിവരുടെ ഇന്നിംഗ്‌സാണ് തമിഴ്‌നാടിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ബേസില്‍ തമ്പി മൂന്ന് വിക്കറ്റ് വീഴ്ത്തി.

 

Latest