Connect with us

Kerala

മോദിക്കെതിരെ ലേഖനം: ആതിഷ് തസീറിന്റെ പൗരത്വ കാര്‍ഡ് റദ്ദാക്കി

Published

|

Last Updated

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ “ഭിന്നിപ്പിന്റെ തലവനെന്ന്” വിശേഷിപ്പിച്ച് ടൈം മാഗസിനില്‍ ലേഖനമെഴുതിയ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ആതിഷ് തസീറിന്റെ ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡ് റദ്ദാക്കി. ആതിഷിന്റെ പിതാവ് പാകിസ്താനില്‍ ജനിച്ച വ്യക്തിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തരമന്ത്രാലയം വിദേശഇന്ത്യന്‍ പൗരത്വ കാര്‍ഡ് റദ്ദാക്കിയത്.വിദേശത്തുള്ളവര്‍ക്ക് ഏത് സമയത്തും ഇന്ത്യയിലെത്താനും, എത്ര കാലത്തേക്ക് രാജ്യത്ത് നില്‍ക്കാനുംഅനുമതി നല്‍കുന്നതാണ് ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡ്

മാധ്യമപ്രവര്‍ത്തകയും ഇന്ത്യക്കാരിയുമായ തവ്‌ലീന്‍ സിങിന്റേയും പാകിസ്ഥാന്‍ സ്വദേശിയായ സല്‍മാന്‍ തസീറിന്റേയും മകനാണ് ആതിഷ് തസീര്‍. ആതിഷ് എഴുതിയ ലേഖനം വിവാദമാവുകയും കേന്ദ്ര സര്‍ക്കാര്‍ ഇദ്ദേഹത്തിന് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.
പിതാവിന്റെ ജന്മ സ്ഥലം എന്ന ഭാഗത്ത് ആതിഷ് പാകിസ്താന്‍ എന്ന് രേഖപ്പെടുത്തിയിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടി അദ്ദേഹത്തിന് നോട്ടീസ് അയച്ചിരുന്നുവെന്നും എന്നാല്‍ അതില്‍ ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡ് നേടുന്നതിനുള്ള വാദം നിരത്തുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. അതോടെ 1955 ലെ പൗരത്വ ആക്റ്റ് പ്രകാരം ആതിഷിന് ഒ സി ഐ കാര്‍ഡിനുള്ള അര്‍ഹത നഷ്ടമായെന്നും ആഭ്യന്തരമന്ത്രാലയം വക്താവ് പ്രസ്താവനയില്‍ അറിയിച്ചു.

.

Latest