Connect with us

Kerala

അലനും താഹയും ഇന്ന് ഹൈക്കോടതിയില്‍ ജാമ്യ ഹരജി നല്‍കും

Published

|

Last Updated

കൊച്ചി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത അലനും താഹയും ഇന്ന് ഹൈക്കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കും. ജാമ്യാപേക്ഷ തള്ളിയ കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിവിധി ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിക്കുന്നത്. പ്രതികള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്ന് കീഴ്‌കോടതി വ്യക്തമാക്കിയിരുന്നു.

ഇരുവര്‍ക്കുമെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്. അതേ സമയം സുരക്ഷ കണക്കിലെതടുത്ത് ഇരുവരേയും വിയ്യൂര്‍ ജയിലിലേക്ക് മാറ്റണമെന്ന ജയില്‍ സൂപ്രണ്ടിന്റെ ആവശ്യം ജയില്‍ ഡിജിപി തള്ളി. നിലവില്‍ കോഴിക്കോട് ജില്ലാ ജയിലില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് വിലയിരുത്തിയാണിത്.

Latest