Connect with us

Ongoing News

നൂറില്‍ നിറഞ്ഞാടി രോഹിത്

Published

|

Last Updated

രാജ്‌കോട്ട്: നൂറാം ട്വിന്റി20യില്‍ ആഞ്ഞടിച്ച രോഹിത് ശര്‍മയുടെ ബാറ്റിംഗ് മികവില്‍ നിലംപൊത്തി ബംഗ്ലാദേശ്. ആദ്യ മത്സരത്തിലെ തോല്‍വിക്ക് ടീം ഇന്ത്യയുടെ ഗംഭീര മറുപടി. ബംഗ്ലാദേശ് ഉയര്‍ത്തി 153 റണ്‍സ് 4 ഓവര്‍ ബാക്കിയിരിക്കെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. 43 പന്തില്‍ ആറ് ബൗണ്ടറിയും ആറ് സിക്‌സറും 85 റണ്‍സെടുത്ത രോഹിതാണ് ഇന്ത്യയുടെ ടോപ്‌സ്‌കോര്‍. തന്റെ നൂറാം ട്വന്റിയില്‍ സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന രോഹിത് അമീനുല്‍ ഇസ്ലാമിന്റെ പന്ത് സിക്‌സര്‍ പറത്താനുള്ള ശ്രമത്തിനിടെ ലൈനിനരികില്‍ ബംഗ്ലാ ഫീഡല്‍ഡറുടെ കൈകളില്‍ ഒതുങ്ങുകയായിരുന്നു. രോഹിതാണ് കളിയിലെ താരം. ശിഖര്‍ ധവാന്‍ 27 പന്തില്‍ നാല് ഫോറുകളുടെ അകമ്പടിയോടെ 31 റണ്‍സ് കരസ്ഥമാക്കി. രോഹിതും ശിഖറും ഓപ്പണിംഗ് പാര്‍ടണര്‍ഷിപ്പില്‍ (118) റണ്‍സ് ഇന്ത്യ വിജയം ഉറപ്പിച്ചിരുന്നു. ഇരുവരും പുറത്തായ ശേഷം ക്രീസിലെത്തിയ കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യരും ചേര്‍ന്ന് ആതിഥേയരെ അനായാസം ജയത്തിലെത്തിക്കുകയായിരുന്നു. ശ്രേയസ് 23 റണ്‍സും രാഹുല്‍ 8  റണ്‍സും നേടി പുറത്താകാതെ നിന്നു. അമീനുല്‍ ഇസ്ലാമിനാണ് ബംഗ്ലാദേശിന്റെ രണ്ട് വി്ക്കറ്റും ലഭിച്ചത്.

ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിംഗിനയക്കുകായിരുന്നു. ആദ്യ മത്സരിത്തിലെ വിജയത്തിന്റെ ആത്മവിശ്വാസവുമായി ഇന്ത്യക്കെതിരെ രണ്ടാം ട്വന്റി20ക്ക് ഇറങ്ങിയ ബംഗ്ലാദേശിന് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 153 എന്ന ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്താന്‍ കഴിഞ്ഞു. ഇന്ത്യന്‍ ബൗളിംഗിന് മുമ്പില്‍ കരുതലോടെയാണ് ബംഗ്ലാദേശ് ഓപ്പണര്‍മാര്‍ തുടങ്ങിയത്. ഇതിനാല്‍ ആദ്യ വിക്കറ്റില്‍ 60 റണ്‍സ് കുറിക്കാന്‍ ബംഗ്ലാ ഓപ്പണര്‍മാരായ ലിറ്റണ്‍ ദാസ് മുഹമ്മദ് നയീം സഖ്യത്തിന് കഴിഞ്ഞു. 21 പന്തില്‍ നാലു ബൗണ്ടറികളോടെ 29 റണ്‍സെടുത്ത ലിറ്റണ്‍ ദാസിനെ ഋഷഭ് പന്ത് റണ്ണൗട്ടാക്കുകയായിരുന്നു. 36 റണ്‍സെടുത്ത നയീമിനെ വാഷിങ്ടണ്‍ സുന്ദറിന്റെ പന്തില്‍ ശ്രേയസ് അയ്യര്‍ ക്യാച്ചെടുത്തു. കഴിഞ്ഞ മത്സരത്തിലെ വിജയശില്‍പി മുഷ്ഫിഖുര്‍ റഹീമി(4)ന് ഇന്നലെ പിടിച്ചു നില്‍ക്കാനായില്ല.

മികച്ച രീതിയില്‍ ബാറ്റു ചെയ്ത സൗമ്യ സര്‍ക്കാരിനെയും (30) ചാഹല്‍ പുറത്താക്കി. ക്യാപ്റ്റന്‍ മഹ്മദുള്ള (30), അഫീഫ് ഹുസൈന്‍ (6) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ഇന്തക്കായി ചാഹല്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.

Latest