Connect with us

Kerala

നേരായ മാര്‍ഗത്തില്‍ സഖ്യ സര്‍ക്കാര്‍: ബി ജെ പിയുടെ അവസാന ശ്രമവും പാളുന്നു

Published

|

Last Updated

മുംബൈ: ശിവസേനയുമായി ചേര്‍ന്ന് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപവത്ക്കരിക്കാന്‍ ബി ജെ പി നടത്തുന്ന അവസാഘട്ട ശ്രമങ്ങളും പാളുന്നു. നിലപാടില്‍ നിന്നും ഒട്ടും പിന്‍മാറാതെ ശിവസേന മുന്നോട്ട് പോകുന്നതാണ് ബി ജെ പിയെ വെട്ടിലാക്കിയത്. ശിവസേന നേതാക്കളുമായി ഏറ്റവും അടുപ്പമുള്ള കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ ആര്‍ എസ് എസ് ചര്‍ച്ചക്ക് നിയോഗിച്ചെങ്കിലും ഇതും ലക്ഷ്യം കാണാതെ പോകുകയായിരുന്നു. പുതിയ സാഹചര്യത്തില്‍ ഇനി എന്ത് ചെയ്യണമെന്ന് ആലോചിക്കാന്‍ ബി ജെ പിയുടെ ഉന്നത യോഗം മുംബൈയില്‍ തുടരുകയാണ്.

അതിനിടെ രണ്ടര വര്‍ഷം മുഖ്യമന്ത്രി സ്ഥാനം വേണമെന്ന പാര്‍ട്ടിയുടെ നിലപാടില്‍ മാറ്റമില്ലെന്നും ഇത് അംഗീകരിക്കുകയാണെങ്കില്‍ മാത്രമേ അവരുമായി ചര്‍ച്ചയുള്ളൂവെന്നും ആവര്‍ത്തിച്ച് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കാറെ രംഗത്തെത്തി. ബി ജെ പിയുടെ സഖ്യത്തിനൊപ്പം നില്‍ക്കണമെന്നാണ് ശിവസേനയുടെ ആഗ്രഹം. ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് ബി ജെ പി ഒരു വാഗ്ദാനം നല്‍കിയിരുന്നു. രണ്ടര വര്‍ഷത്തേക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കാമെന്നതാായിരുന്നു. ഇത് പാലിക്കുകയാണെങ്കില്‍ ബി ജെ പി നേതാക്കള്‍ക്ക് തന്നെ ചര്‍ച്ചക്ക് വിളിക്കാം. ഇല്ലെങ്കില്‍ വിളിക്കേണ്ടതില്ല- ഉദ്ധവ് പറഞ്ഞു. ശിവസേനാ എം എല്‍ എമാരുടെ യോഗത്തിലാണ് ഉദ്ധവ് തീരുമാനം തീര്‍ത്തു പറഞ്ഞത്. ആത്മാഭിമാനമുള്ള പാര്‍ട്ടിയാണ് ശിവസേന. ഒറ്റ്ക്ക് അധികാരം കൈക്കലാക്കണമെന്ന് തങ്ങള്‍ക്ക് ആഗ്രഹമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ ശിവസേന എം എല്‍ എമാരെ ബി ജെ പി ചാക്കിട്ട് പിടിക്കുനുള്ള നീക്കം തുടങ്ങിയതോടെ സേനയും മുന്‍കരുതല്‍ തുടങ്ങി. എം എല്‍ എമാരെ മുഴുവന്‍ ബാന്ദ്രയിലെ റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. ഉദ്ധവിന്റെ വീട്ടീല്‍ നടന്ന എം എല്‍ എമാരുടെ യോഗത്തിന് ശേഷമാണ് രണ്ട് ദിവസത്തേക്ക് റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുന്നത്. അതിനിടെ കര്‍ണാടക മോഡലില്‍ എം എല്‍ എമാരെ മറുകണ്ടം ചാടിക്കാനാണ് ബി ജെ പി നീക്കം നടത്തുന്നത്. ബി ജെ പി ദേശീയ നേതൃത്വമാണ് നീക്കത്തിന് പിന്നില്‍. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസിനെ മുന്‍നിര്‍ത്തിയാണ് ബി ജെ പി ചരുടവലികള്‍. 20 ശിവസേന എം എല്‍ എമാരുമായി ബി ജെ പി പ്രാഥമിക ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുണ്ട്.