Connect with us

International

ജാമ്യാപേക്ഷ അഞ്ചാം തവണയും തള്ളി; ആത്മഹത്യാ ഭീഷണിയുമായി നീരവ് മോദി

Published

|

Last Updated

ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബേങ്കില്‍ (പി എന്‍ ബി) നിന്ന് കോടികളുടെ വായ്പാത്തട്ടിപ്പ് നടത്തിയ കേസില്‍ ലണ്ടനില്‍ അറസ്റ്റിലായ വിവാദ വജ്ര വ്യാപാരി നീരവ് മോദിയുടെ ജാമ്യാപേക്ഷ ബ്രിട്ടനിലെ കോടതി വീണ്ടും തള്ളി. ബ്രിട്ടണിലെ വെസ്റ്റ് മിനിസ്റ്റര്‍ കോടതിയാണ് നീരവ് അഞ്ചാം തവണ നല്‍കിയ ജാമ്യാപേക്ഷയും തള്ളിയത്. ജാമ്യം ലഭിച്ചാല്‍ രാജ്യം വിടാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് മുമ്പ് നാലു തവണയും നീരവിന്റെ ജാമ്യ ഹരജി കോടതി തള്ളിയിരുന്നത്.

2020 മേയില്‍ കേസില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് ജാമ്യം തേടി വീണ്ടും നീരവ് കോടതിയെ സമീപിച്ചത്. ജാമ്യത്തുകയായി 36 കോടി കെട്ടിവെക്കാമെന്നും വീട്ടുതടങ്കലില്‍ കഴിയാന്‍ തയാറാണെന്നും മോദിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചെങ്കിലും ജഡ്ജി നിരസിച്ചു. ഇതോടെ, ഇന്ത്യക്ക് തന്നെ കൈമാറാന്‍ ഉത്തരവിട്ടാല്‍ ആത്മഹത്യ ചെയ്യുമെന്ന് നീരവ് ഭീഷണി മുഴക്കി.

ജയിലില്‍ വച്ച് താന്‍ രണ്ട് തവണ മര്‍ദനത്തിന് വിധേയനായിട്ടുണ്ടെന്ന് നീരവ് കോടതിയില്‍ പറഞ്ഞു. ഇതിനു പുറമെ കഴിഞ്ഞ ദിവസം രാവിലെ രണ്ട് സഹതടവുകാര്‍ നീരവിനെ പാര്‍പ്പിച്ചിരിക്കുന്ന സെല്ലില്‍ അതിക്രമിച്ചു കടന്ന് മര്‍ദിച്ചിരുന്നതായും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.

---- facebook comment plugin here -----

Latest