മഅദനിയുടെ മോചനം: ദമാമില്‍ ഐക്യദാര്‍ഢ്യ സംഗമം നടത്തി

Posted on: November 7, 2019 2:49 pm | Last updated: November 7, 2019 at 2:49 pm

ദമ്മാം | മഅദനിയുടെ രണ്ട് പതിറ്റാണ്ട് കാലമായി നീതി നിഷേധിക്കപ്പെട്ട് തടവറയില്‍ കഴിയുന്ന അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ മോചനം ആവശ്യപ്പെട്ട് ഐക്യദാര്‍ഢ്യ സംഗമം നടത്തി. ‘വിചാരണ പൂര്‍ത്തിയാക്കൂ, അനീതിയുടെ വിലങ്ങഴിക്കൂ’ എന്ന ശീര്‍ഷകത്തില്‍ ദമ്മാം റോസ് റെസ്റ്റോറെന്റ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വിവിധ രാഷ്ട്രീയ, മാധ്യമ സാംസ്‌കാരിക രംഗത്തുള്ളവര്‍ സംബന്ധിച്ചു.

വിചാരണ എത്രയും വേഗം പൂര്‍ത്തിയാക്കി അനീതിയുടെ തടവറയില്‍ നിന്ന് മോചിപ്പിക്കണം. നിയമം നിയമത്തിന്റെ വഴികളിലൂടെ പോകട്ടെ എന്ന് പറയുന്നവരോട് നിയമം നീതിയുടെ വഴിയിലൂടെയാണ് പോകേണ്ടതെന്നും മഅ്ദനിയോട് ഭരണകൂടങ്ങളും നീതി പീഠങ്ങളും കാണിക്കുന്ന അനീതിക്കെതിരെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനകള്‍ യോജിപ്പിന്റെ പാത പിന്തുടരണമെന്നും സംഗമം ആവശ്യപ്പെട്ടു.


പി ടി കോയ പൂക്കിപറമ്പിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഗമം ദമാം മീഡിയ ഫോറം സെക്രട്ടറി അഷറഫ് ആളത്ത് ഉദ്ഘാടനം ചെയ്തു. പി ഡി പി സംസ്ഥാന സെക്രട്ടറി സാബു കൊട്ടാരക്കര വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യ പ്രഭാഷണവും നിസാം വെള്ളാവില്‍ (പി സി എഫ്) വിഷയാവതരണവും നടത്തി. സംഗമത്തില്‍ അബ്ദുല്ല വിളയില്‍ (ഐ സി എഫ്), ഷാജി മതിലകം (നവയുഗം), ആസിഫ് എം കക്കോടി (തനിമ), ഫാറൂഖ് വവ്വാക്കാവ് (ഇന്ത്യന്‍ സോഷ്യല്‍ ഫോറം), റാഷിദ് (ഐ എം സി സി), ഹമീദ് വടകര (കെ എം സി സി), ഷാജഹാന്‍ (വെല്‍ഫയര്‍ പാര്‍ട്ടി പ്രവാസി ഘടകം), മുഹ്സിന്‍ മുഹമ്മദ് (പ്രവാസി ഘടകം), ശംസുദ്ധീന്‍ ഫൈസി കൊട്ടുകാട് ഷരീഫ് മദനി (അജ്വാ), സക്കീര്‍ ഹുസൈന്‍, റഫീഖ് പാനൂര്‍, ബദറുദ്ദീന്‍ ആദിക്കാട്ടുകുളങ്ങര, അഷറഫ് ശാസ്താംകോട്ട, സിറാജുദ്ധീന്‍ സഖാഫി, സലീം ചന്ദ്രാപ്പിന്നി, അഫ്സല്‍ ചിറ്റുമൂല, മുസ്തഫ പട്ടാമ്പി എന്നിവര്‍ പങ്കെടുത്തു. യെഹിയ മുട്ടയ്ക്കാവ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഷാജഹാന്‍ കൊട്ടുകാട് സ്വാഗതവും. നവാസ് ഐസിഎസ് നന്ദിയും പറഞ്ഞു.