Connect with us

National

അയോധ്യ: അനാവശ്യ പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് പ്രധാന മന്ത്രിയുടെ നിര്‍ദേശം

Published

|

Last Updated

ന്യൂഡല്‍ഹി: അയോധ്യ വിഷയത്തില്‍ അനാവശ്യ പ്രസ്താവനകള്‍ ഒഴിവാക്കണമെന്നും ജയപരാജയത്തിന്റെ കണ്ണിലൂടെ വിധിയെ കാണരുതെന്നും മന്ത്രിമാരോട് നിര്‍ദേശിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. കേസില്‍ കോടതി വിധി വരാനിരിക്കുന്ന പശ്ചാത്തലത്തിലാണ് പ്രധാന മന്ത്രിയുടെ നിര്‍ദേശം. കോടതി വിധിയെ സംയമനത്തോടെ കാണണമെന്ന് വിവിധ മുസ്‌ലിം സാമുദായിക നേതാക്കളും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വികാരപരവും പ്രകോപനപരവുമായ പ്രസ്താവനകള്‍ നടത്തരുതെന്ന് നേരത്തെ ബി ജെ പിയും ആര്‍ എസ് എസും പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. നവംബര്‍ 17ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്നതിനു മുമ്പായി കേസില്‍ വിധി പ്രസ്താവിക്കാനാണ് കോടതിയുടെ നീക്കം.