Connect with us

Kerala

വിദ്യാര്‍ഥികളെ യു എ പി എ ചുമത്തി അറസ്റ്റ് ചെയ്തതിനെതിരെ പ്രകാശ് കാരാട്ടും; സര്‍ക്കാര്‍ തെറ്റ് തിരുത്തണം

Published

|

Last Updated

ന്യൂഡല്‍ഹി: പാര്‍ട്ടി പ്രവര്‍ത്തകരായ വിദ്യാര്‍ഥികളെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു എ പി എ ചുമത്തി അറസ്റ്റ് ചെയ്തതിനെതിരെ സി പി എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. സംഭവത്തില്‍ പോലീസിന്റെയും സര്‍ക്കാറിന്റെയും ഭാഗത്ത് വീഴ്ചയുണ്ടായതായി കാരാട്ട് പറഞ്ഞു. പോലീസ് കാര്യങ്ങളെ തെറ്റായി വ്യാഖ്യാനിക്കുകയും നിയമത്തെ ദുരുപയോഗം ചെയ്യുകയും ചെയ്തു. വിദ്യാര്‍ഥികള്‍ക്കെതിരെ യു എ പി എ ചുമത്തിയതിനെ ന്യായീകരിക്കാനാകില്ല. സംസ്ഥാന സര്‍ക്കാര്‍ തെറ്റ് തിരുത്താന്‍ തയാറാകണം.

ലഘുലേഖ പിടിച്ചെടുത്തതു കൊണ്ടു മാത്രം ആരും മാവോയിസ്റ്റാകില്ല. കരിനിയമം ചുമത്തിക്കഴിഞ്ഞ സാഹചര്യത്തില്‍ അത് ഒഴിവാക്കുന്നതിനുള്ള നിയമ നടപടികള്‍ സ്വീകരിക്കണം. നേരത്തെ, സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും കാരാട്ടിന് സമാനമായ പ്രതികരണം നടത്തിയിരുന്നു.

Latest