Connect with us

Kerala

അറസ്റ്റിലായ വിദ്യാര്‍ഥികളുടെ മാവോവാദി ബന്ധം അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ച് സി പി എം

Published

|

Last Updated

കോഴിക്കോട്: വിദ്യാര്‍ഥികളായ രണ്ട് പാര്‍ട്ടി പ്രവര്‍ത്തകരെ മാവോയിസ്റ്റ് ബന്ധമാരോപിച്ച് യു എ പി എ ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ സി പി എം അന്വേഷണ കമ്മീഷനെ നിയോഗിച്ചു. അറസ്റ്റിലായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവര്‍ക്ക് മാവോയിസ്റ്റുകളുമായി ബന്ധമുണ്ടോ എന്നതു സംബന്ധിച്ചാണ് പാര്‍ട്ടിയുടെ കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റി നിയോഗിച്ച മൂന്നംഗ കമ്മീഷന്‍ അന്വേഷണം നടത്തുക. വിഷയം ചര്‍ച്ച ചെയ്യാന്‍ കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റി ഇന്ന് അടിയന്തര യോഗം ചേരുന്നുമുണ്ട്.

പാര്‍ട്ടി ജില്ലാ സെക്രട്ടറി പി മോഹനന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് വിദ്യാര്‍ഥികള്‍ക്ക് പ്രതികൂലമായാല്‍ ഇരുവരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടായേക്കും.

---- facebook comment plugin here -----

Latest