മഞ്ചക്കണ്ടി സംഭവം: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി; ഫിറോസിനു പകരം ഉല്ലാസിന് ചുമതല

Posted on: November 7, 2019 9:28 am | Last updated: November 7, 2019 at 2:46 pm

തിരുവനന്തപുരം: പാലക്കാട്ടെ അട്ടപ്പാടി മഞ്ചക്കണ്ടിയില്‍ നടന്ന പോലീസ് വെടിവെപ്പില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി. ഫിറോസിന് പകരം ഡി വൈ എസ് പി ഉല്ലാസിനാണ് അന്വേഷണ ചുമതല നല്‍കിയിട്ടുള്ളത്.

ഏറ്റുമുട്ടലിന്റെ രണ്ടാമത്തെ ദിവസം ഫിറോസിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഏറ്റുമുട്ടലിന്റെ ഭാഗമായി ഉണ്ടായിരുന്ന ആളെ അന്വേഷണ ചുമതല ഏല്‍പ്പിക്കുന്നത് അന്വേഷണത്തിന്റെ സുതാര്യതയെ ബാധിക്കുമെന്നതിനാലാണ് മാറ്റിയതെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. പ്രാഥമിക പരിശോധനയില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥന്‍ അന്വേഷണത്തില്‍ പാടില്ലെന്ന് ഉത്തരവുണ്ട്.