Connect with us

Gulf

എ എഫ് സി അണ്ടര്‍ 19 ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യക്ക് തോല്‍വി

Published

|

Last Updated

ദമാം: ദമാമില്‍ നടക്കുന്ന എ എഫ് സി അണ്ടര്‍ 19 ചാമ്പ്യന്‍ഷിപ്പിനായുള്ള യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. രണ്ട് ഗോളുകള്‍ക്കാണ് ഉസ്‌ബെക്കിസ്ഥാന്‍ ഇന്ത്യയെ പരാജയപ്പെടുത്തിയത്. റാക്കയിലെ പ്രിന്‍സ് സഊദ് ബിന്‍ ജലവി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരു ടീമുകളും ഗോളുകള്‍ അടിക്കാതെ പിരിഞ്ഞു. 57ാം മിനുട്ടില്‍ ഉസ്‌ബെക്കിസ്ഥാന്‍ ആദ്യ ഗോള്‍ നേടി. മിനുട്ടുകളുടെ വ്യത്യാസത്തില്‍ രണ്ടാമത്തെ ഗോളും ഇന്ത്യന്‍ വലയിലാക്കി വിജയമുറപ്പിച്ചു.

തോറ്റെങ്കിലും മികച്ച പ്രകടനം കാഴ്ച വെക്കാന്‍ ഇന്ത്യക്ക് സാധിച്ചു. സാഫ് കപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച എറണാകുളം മുവാറ്റുപുഴ സ്വദേശി മുഹമ്മദ് റാഫിയും കോഴിക്കോട് ബേപ്പൂര്‍ സ്വദേശി ബാസിതും ഇന്ത്യന്‍ ടീമിലുണ്ട്. ഈ വര്‍ഷം എ എഫ് സി അണ്ടര്‍ 19 ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ശക്തമായ ഗ്രൂപ്പിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഗ്രൂപ്പ് എഫില്‍ സഊദി അറേബ്യ, ഉസ്‌ബെക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളാണുള്ളത് . വെള്ളിയാഴ്ച ഏഴിനു നടക്കുന്ന രണ്ടാം മത്സരത്തില്‍ ഇന്ത്യ സഊദി അറേബ്യയയുമായി ഏറ്റുമുട്ടും.

Latest