Connect with us

International

പ്രായപൂര്‍ത്തിയാകാത്തവരുടെ വീഡിയോ ഗെയിം ലഹരിക്ക് കടിഞ്ഞാണിട്ട് ചൈന

Published

|

Last Updated

ബീജിംഗ്: പ്രായപൂര്‍ത്തിയാകാത്തവര്‍ വീഡിയോ ഗെയമില്‍ ഏര്‍പ്പെടുന്നത് നിരോധിച്ച് ചൈന. രാത്രി 12 മുതല്‍ രാവിലെ എട്ട് വരെയാണ് നിരോധനമേര്‍പ്പെടുത്തിയിട്ടുള്ളത്. 18 വയസിനു താഴെയുള്ളവര്‍ ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ ഒന്നര മണിക്കൂറില്‍ കൂടുതലും വാരാന്ത്യത്തിലും അവധി ദിനങ്ങളിലും മൂന്ന് മണിക്കൂറില്‍ കൂടുതലും ഗെയിം കളിക്കുന്നതും വിലക്കിയിട്ടുണ്ട്. ഇതനുസരിച്ച് എട്ടിനും 16നും ഇടക്ക് പ്രായമുള്ളവര്‍ വീഡിയോ ഗെയിമുകള്‍ക്കായി മാസത്തില്‍ 200 യുവാനും (22 യൂറോ, 29 ഡോളര്‍) 16-18 വരെ വയസ്സുകാര്‍ 400 യുവാനും മാത്രമെ ചെലവിടാന്‍ പാടുള്ളൂ. ഇതുസംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ചൊവ്വാഴ്ച പുറത്തിറക്കി.

കുട്ടികളുടെ മാനസിക-ശാരീരിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതിനാലാണ് വീഡിയോ ഗെയിം ലഹരിക്ക് കടിഞ്ഞാണിടാന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. ലോകത്ത് ഏറ്റവും കൂടുതല്‍ വീഡിയോ ഗെയിം മാര്‍ക്കറ്റുകളുള്ള രാജ്യമാണ് ചൈന.

Latest