താനൂരിലെ ലീഗ് പ്രവര്‍ത്തകന്റെ കൊല: രണ്ട് പ്രതികള്‍ കൂടി പിടിയില്‍

Posted on: November 6, 2019 7:43 pm | Last updated: November 6, 2019 at 7:43 pm

മലപ്പുറം: തിരൂര്‍ താനൂരിലെ അഞ്ചുടിയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാഖിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികള്‍ കൂടി പിടിയിലായി. അഞ്ചുടി സ്വദേശികളായ എ പി അഫ്‌സല്‍, മുഹമ്മദ് ഷെരീദ് എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം കൊലപാതകം നിര്‍വഹിച്ച സംഘത്തില്‍ പെട്ട നാല് പേരെ കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിലെ ഒമ്പത് പ്രതികളും പോലീസിന്റെ പിടിയിലായി. പ്രതികള്‍ കൊലക്ക് ഉപയോഗിച്ച മൂന്നു വാളുകള്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.