Connect with us

National

വനിതാ ഐഎസ്‌ഐ ഏജന്റിന് സൈനിക വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; രണ്ട് സൈനികര്‍ പിടിയില്‍

Published

|

Last Updated

ജയ്പുര്‍: രാജസ്ഥാനിലെ സൈനിക വിവരങ്ങള്‍ ഐ എസ് ഐ വനിതാ ഏജന്റിന് ചോര്‍ത്തി നല്‍കിയ രണ്ട് സൈനികരെ രഹസ്യാന്വേഷണ വിഭാഗം പിടികൂടി. ലാന്‍സ് നായിക് രവി വര്‍മ, വിചിത്ര ബൊഹ്‌റ എവന്നിവരാണ് പിടിയിലായത്. പാക് ചാരസംഘടനയുടെ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥയ്ക്കാണ് ഇവര്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത്.

പൊഖ്റാനില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയ ഇവരെ് ജോധ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് പിടികൂടിയത്. ഇരുവരേയും ജയ്പുരിലെത്തിച്ച് ചോദ്യം ചെയ്തു വരികയാണ്.ഇന്റെര്‍നെറ്റ് കോളുകളിലൂടെയാണ് ചാര വനിത ഇവരുമായി ബന്ധപ്പെട്ടതെന്ന്് രാജസ്ഥാന്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഉമേഷ് മിശ്ര വ്യക്തമാക്കി.പഞ്ചാബി ഭാഷയില്‍ സംസാരിച്ച യുവതിക്ക് ഇവര്‍ വാട്സാപ്പിലൂടേയും ഫേസ്ബുക്കിലൂടെയും വിവരങ്ങള്‍ കൈമാറുകയായിരുന്നു. രാജസ്ഥാനിലെ ആയുധ വിന്യാസവും മറ്റ് തന്ത്രപ്രധാന വിവരങ്ങളും ഇവര്‍ കൈമാറിയെന്നാണ് കരുതുന്നത്.

Latest