Connect with us

Kerala

അലനും താഹക്കുമെതിരെ തെളിവുണ്ടെന്ന് കോടതി

Published

|

Last Updated

കോഴിക്കോട്: പന്തീരാങ്കാവില്‍ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട അലന്‍ ഷുഹൈബിനം താഹ ഫസലിനുമെതിരെ പ്രാഥമിക ഘട്ടത്തില്‍ തെളിവുണ്ടെന്ന് കോടതി. ഇവരില്‍ നിന്ന് പിടിച്ചെടുത്ത പുസ്തകങ്ങളും, നോട്ടീസുകളും, ബാനറുകളും കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച സി പി ഐ(മാവോയിസ്റ്റ്) കേന്ദ്രകമ്മിറ്റിയുടേതാണ്.

പ്രാഥമിക ഘട്ടത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്നത് ഇവര്‍ക്ക് മാവോവാദി സംഘടനയുമായി ബന്ധമുണ്ടെന്നാണ് എന്നും കോടതി വ്യക്തമാക്കി. താഹയുടേയും അലന്റേയും ജാമ്യം നിഷേധിച്ച് കൊണ്ടുള്ള മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ഈയൊരു സാഹചര്യത്തില്‍ ആദ്യ ഘട്ടത്തില്‍ തന്നെ ജാമ്യം നല്‍കുന്നത് കേസന്വേഷണത്തെ ബാധിക്കും. കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന പോലീസിന്റെ ആവശ്യം അംഗീകരിക്കുന്നതായും കോടതി ഉത്തരവില്‍ പറയുന്നു.

വസ്തുതകളുടേയും സാഹചര്യങ്ങളുടേയും അടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍ ജാമ്യം നല്‍കുന്നത് ഇപ്പോള്‍ ഉചിതമാകില്ല എന്നതാണ് കരുതുന്നതെന്നും ഉത്തരവിലുണ്ട്.

Latest