Connect with us

Kerala

പന്ത്രണ്ട്കാരിയെ ലൈംഗിക പീഡനത്തിനിരയാക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി; വടുതലയില്‍ ദമ്പതികള്‍ അറസ്റ്റില്‍

Published

|

Last Updated

കൊച്ചി: വടുതലയില്‍ വാടകയ്ക്കു താമസിക്കുന്ന കുടുംബത്തിലെ പന്ത്രണ്ടുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ദ്യശ്യങ്ങള്‍ പകര്‍ത്തിയ വീട്ട് ഉടമസ്ഥരായ ദമ്പതികള്‍ പിടിയില്‍. പെണ്‍കുട്ടിയും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥരായ വടുതല സ്വദേശികളായ വര്‍ഷ (19) ബിബിന്‍ (25) എന്നിവരാണ് അറസ്റ്റിലായത്.

ദമ്പതിമാര്‍ തങ്ങളുടെ കടയിലെ സഹായിയായ ലിതിനെ കൊണ്ട് കുട്ടിയെ പീഡിപ്പിക്കുകയും ദമ്പതികള്‍ ചേര്‍ന്ന് ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. ലിതിന്‍ ഒളിവിലാണ്.
വീടിന്റെ താഴത്തെ നിലയില്‍ വെച്ചാണ് കുട്ടിയെ പീഡിപ്പിച്ചത്. ആദ്യം പകര്‍ത്തിയ ദൃശ്യങ്ങള്‍ കാണിച്ചു ഭീഷണിപ്പെടുത്തി കുട്ടിയെ പിന്നീടും പീഡനത്തിന് ഇരയാക്കി. ജൂണിലും സെപ്റ്റംബറിലും കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായാണ് വിവരം. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. ദ്യശ്യങ്ങള്‍ പകര്‍ത്തിയെന്ന് കരുതുന്ന ഫോണ്‍ ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.

Latest