Connect with us

National

മഹാരാഷ്ട്രയില്‍ ശിവസേനക്കൊപ്പം എന്‍ സി പി സര്‍ക്കാറുണ്ടാക്കില്ല

Published

|

Last Updated

മുംബൈ: മഹരാഷ്ട്രയില്‍ ശിവസേനക്കൊപ്പം ചേര്‍ന്ന് സര്‍ക്കാറുണ്ടാക്കാനില്ലെന്ന നിലപാട് വ്യക്തമാക്കി എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാര്‍. ഭൂരിഭാഗം ജനങ്ങളും വോട്ട് ചെയ്ത് ബി ജെ പി- ശിവസേന സഖ്യ സര്‍ക്കാറിനാണ്. പെട്ടന്ന് സര്‍ക്കാര്‍ രൂപവത്ക്കരിക്കാന്‍ ഇവര്‍ തയ്യാറാകണം. പ്രതിപക്ഷത്ത് ഇരിക്കാനാണ് എന്‍ സി പിക്ക് ലഭിച്ച ജനവിധി. ഇതിനാല്‍ കോണ്‍ഗ്രസ്- എന്‍ സി പി സഖ്യം പ്രതിപക്ഷത്ത് ഇരിക്കുമെന്നും പവാര്‍ പറഞ്ഞു.

ശിവസേന എം പി സഞ്ജയ് റാവത്തുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. സഞ്ജയ് റാവത്ത് തന്നെ കാണാന്‍ വന്നത് സൗഹൃദ സംഭാഷണത്തിനായിരുന്നു. ചില വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. സംസ്ഥാനത്ത് ഒഴിവ് വരുന്ന രാജ്യസഭ സീറ്റുമായി ബന്ധപ്പെട്ടായിരുന്നു അതെന്നും പവാര്‍ പ്രതികരിച്ചു.

കഴിഞ്ഞ 25 വര്‍ഷമായി ശിവസേനയും ബി ജെ പിയും ഒരുമിച്ചാണുള്ളത്. ഇന്നല്ലെങ്കില്‍ നാളെ അവര്‍ ഒരുമിക്കും. നിലവില്‍ സംസ്ഥാനത്ത് ഒരു മാര്‍ഗം മാത്രമാണുള്ളത്. സേനയും ബി ജെ പിയും ചേര്‍ന്ന് സര്‍ക്കാറുണ്ടാക്കുക. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഒഴിവാക്കാന്‍ അതല്ലാതെ മറ്റുമാര്‍ഗങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

Latest