Connect with us

Kerala

മരട്: ഫ്‌ളാറ്റുകളില്‍നിന്നും എയര്‍ കണ്ടീഷണര്‍ അടക്കമുള്ളവ മോഷണം പോയതായി ഉടമകള്‍

Published

|

Last Updated

കൊച്ചി: സുപ്രീം കോടതി പൊളിക്കാന്‍ ഉത്തരവിട്ട മരടിലെ ഫ്‌ളാറ്റുകളില്‍ നിന്ന് എയര്‍കണ്ടീഷണര്‍ അടക്കമുള്ള വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷണം പോയതായി ഫ്‌ളാറ്റ് ഉടമകള്‍. ഫ്‌ളാറ്റുകളില്‍ നിന്ന് സാധനങ്ങള്‍ നീക്കാന്‍ പൊളിക്കല്‍ ചുമതലയുള്ള കമ്പനി സഹകരിക്കുന്നില്ലെന്നും ഉടമകള്‍ ആരോപിച്ചു. സാധനങ്ങള്‍ നീക്കം ചെയ്യാന്‍ എത്തിയപ്പോളാണ് സാധനങ്ങള്‍ മോഷണം പോയത് അറിയുന്നതെന്നും ഉടമകള്‍ പറഞ്ഞു.

ഇന്ന് രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെ മരട് നഗരസഭ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഫളാറ്റിലെ സാധനങ്ങള്‍ മാറ്റാന്‍ ജസ്റ്റിസ് കെ ബാലകൃഷ്മന്‍ നായര്‍ കമ്മിറ്റി അനുവാദം നല്‍കിയിരുന്നു.സാധനങ്ങള്‍ പൂര്‍ണമായും നീക്കാന്‍ സാവകാശം ലഭിച്ചില്ലെന്ന് ഉടമകള്‍ നഷ്ടപരിഹാരനിര്‍ണയ സമിതിക്ക് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് എയര്‍ കണ്ടിഷനറുകളും ഫാനുകളും സാനിറ്ററി ഉപകരണങ്ങളും നീക്കാന്‍ ഫ്‌ലാറ്റ് ഉടമകള്‍ക്ക് ഒരു ദിവസത്തെ അനുമതി ലഭിച്ചത്.

Latest