Connect with us

Gulf

മയക്കുമരുന്ന് കടത്ത് : സഊദി യുവാവിന്റെ വധശിക്ഷ നടപ്പിലാക്കി

Published

|

Last Updated

ദമാം : സഊദി അറേബ്യയിലെ അല്‍ ജൗഫില്‍ മയക്കുമരുന്ന് കടത്തിയ കേസില്‍ പിടിയിലായ സഊദി യുവാവിന്റെ വധശിക്ഷ നടപ്പിലാക്കിയതായി സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സഊദിയില്‍ നിരോധിച്ച ആംഫെറ്റാമൈന്‍ ഗുളികകള്‍ കടത്തിയതിനാണ് സ്വദേശിയായ അമര്‍ അബ്ദുല്‍ അസീസ് മന്‍സൂര്‍ അലി ഹസ്സന്‍ അറസ്റ്റിലായത്.ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയും കോടതി വധശിക്ഷ വിധിക്കുകയുമായിരുന്നു. വിധി അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ശരിവച്ചതോടെ ശിക്ഷ നടപ്പിലാക്കുകയായിരുന്നു.ചൊവ്വാഴ്ച അല്‍ ജൗഫിലാണ് വധ ശിക്ഷ നടപ്പിലാക്കിയത്