Connect with us

National

വി കെ ശശികലയുടെ ബിനാമി പേരിലുള്ള 1600 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

Published

|

Last Updated

ചെന്നൈ: അണ്ണാ ഡി എം കെ നേതാവ് വി കെ ശശികലയുടെ ബിനാമി പേരിലുള്ള 1600 കോടി രൂപയുടെ സ്വത്തുക്കള്‍ ആദായ നികുതി വകുപ്പ് കണ്ടു കെട്ടി. ചെന്നൈ, പുതുച്ചേരി, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലായി മാള്‍, പേപ്പര്‍ മില്‍ ഉള്‍പ്പടെ ഒന്‍പത് വസ്തു വകകളാണ് കണ്ടു കെട്ടിയത്. 2016 നവംബര്‍ എട്ടിന് ശേഷം നിരോധിച്ച നോട്ടുകള്‍ ഉപയോഗിച്ചാണ് ബിനാമി പേരില്‍ വസ്തുവകകള്‍ വാങ്ങിയത് എന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. 2017 ല്‍ 37 ഇടങ്ങളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് നടപടി. ശശികലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ നടന്ന റെയ്ഡില്‍ 1430 കോടിയുടെ വെളിപ്പെടുത്താത്ത സ്വത്തുക്കള്‍ കണ്ടെത്തിയിരുന്നു. കൊച്ചിയില്‍ ടിടിവി ദിനകരനുമായി ബന്ധമുള്ള സുകേഷ് ചന്ദ്രശേഖരന്റെ ഫ്‌ളാറ്റുകളും പരിശോധനയില്‍ ഉള്‍പ്പെട്ടിരുന്നു.

കൊച്ചിയില്‍ നടന്ന പരിശോധനയില്‍ കോടികളുടെ ആഢംബര കാറുകള്‍ ആണ് കണ്ടെത്തിയത്. രണ്ടില ചിഹ്നം കിട്ടാന്‍ ടിടിവി ദിനകരന് വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച ഇടനിലക്കാരന്‍ സുകേഷ് ചന്ദ്രശേഖന്റെ ഫ്‌ലാറ്റുകളില്‍ നിന്നാണ് ആഢംബരവാഹനങ്ങള്‍ പിടിച്ചെടുത്തത്.

Latest