Connect with us

Eduline

വിയന്നയില്‍ വനിതകള്‍ക്ക് സ്റ്റൈപ്പന്‍ഡോടെ കമ്പ്യൂട്ടര്‍ സയന്‍സില്‍ പി ജി പഠനം

Published

|

Last Updated

വിയന്ന യൂനിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയില്‍ വനിതകള്‍ക്ക് സ്റ്റൈപ്പന്‍ഡോടെ കമ്പ്യൂട്ടര്‍ സയന്‍സ് മാസ്‌റ്റേഴ്‌സ് പ്രോഗ്രാം പഠിക്കാന്‍ അവസരം. വിയന്നയിലെ വോള്‍ഫ്ഗാങ് പോളി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെയാണ് “ഹെല്‍മത് വെയ്ത്ത് സ്റ്റൈപ്പന്‍ഡ്” പദ്ധതി നടപ്പിലാക്കുന്നത്. കമ്പ്യൂട്ടര്‍ സയന്‍സ് ലോജിക്, കംപ്യൂട്ടര്‍ എയ്ഡഡ് വെരിഫിക്കേഷന്‍, സോഫ്റ്റ്‌വേര്‍ എന്‍ജിനീയറിംഗ്, കമ്പ്യൂട്ടര്‍ സെക്യൂരിറ്റി തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ച പ്രമുഖനായ കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞന്‍ ഹെല്‍മത് വെയ്ത്തിന്റെ സ്മരണാര്‍ഥമാണ് പദ്ധതി ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പ്രതി വര്‍ഷം 6000 യൂറോ (ഏകദേശം 4.75 ലക്ഷം രൂപ) സ്റ്റൈപ്പന്‍ഡും ഒപ്പം കോഴ്‌സ് ട്യൂഷന്‍ ഫീസ് ഒഴിവാക്കാനുള്ള ആനുകൂല്യവും ലഭിക്കും. അറിവ്, താത്പര്യം കമ്പ്യൂട്ടര്‍ സയന്‍സിലോ മാത്തമാറ്റിക്‌സിലോ ബാച്ചിലര്‍ ബിരുദമുള്ള വനിതകള്‍ക്കാണ് അവസരം. ലോജിക് ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്, ഫോര്‍മല്‍ മെത്തേഡ്‌സ് ആന്‍ഡ് വെരിഫിക്കേഷന്‍, ഫൗണ്ടേഷന്‍സ് ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, കോംപ്ലക്‌സിറ്റി തിയറി, കന്പ്യൂട്ടര്‍ സെക്യൂരിറ്റി എന്നീ മേഖലകളിലൊന്നില്‍ സമഗ്രമായ അറിവും താത്പര്യവുമാണ് പ്രവേശനത്തിനുള്ള പ്രധാന മാനദണ്ഡം. പഠന മാധ്യമം ഇംഗ്ലീഷാണെന്നതിനാല്‍ അപേക്ഷാര്‍ഥിക്ക് കമ്പ്യൂട്ടര്‍ സയന്‍സ് മാസ്‌റ്റേഴ്‌സ് കോഴ്‌സ് പ്രവേശനത്തിനുള്ള യോഗ്യതക്ക് പുറമെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവും നിര്‍ബന്ധമാണ്. ഇംഗ്ലീഷ് ലാംഗ്വേജ് സര്‍ട്ടിഫിക്കറ്റ് പ്രവേശനത്തിനുള്ള നടപടികളില്‍ പങ്കെടുക്കുന്നതിനൊപ്പം തന്നെ ഫണ്ടിംഗ് അപേഷ നല്‍കാമെങ്കിലും പ്രവേശനം നേടിയാല്‍ മാത്രമേ സാമ്പത്തിക സഹായത്തിന് പരിഗണിക്കൂ.അപേക്ഷ ലഭിക്കേണ്ട അവസാന തിയതി നവംബര്‍ 30. www.fosryte.at/helmtueittshipend.

Latest