അസാപിൽ പ്രോഗ്രാം എക്സിക്യൂട്ടീവ് ഒഴിവ്

Posted on: November 5, 2019 5:50 pm | Last updated: November 5, 2019 at 5:50 pm


അഡീഷനൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാമിൽ(അസാപ്), മലപ്പുറം ജില്ലയിൽ പ്രോഗ്രാം എക്സിക്യൂട്ടീവ് തസ്തികയിൽ ഒരു വർഷ ഇന്റേൺഷിപ്പിനായി എം ബി എ കഴിഞ്ഞവരെ തിരഞ്ഞെടുക്കുന്നു. അരീക്കോട്, തിരൂർ, കുറ്റിപ്പുറം, പെരിന്തൽമണ്ണ, വണ്ടൂർ എന്നീ സ്ഥലങ്ങളിലാണ് ഇന്റേൺഷിപ്പിന് അവസരം. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ എം ബി എ റഗുലറായി 60 ശതമാനം മാർക്കോടെ ജയിച്ചവർക്കും അവസാന വർഷ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 10,000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. താത്പര്യമുള്ളവർ നവംബർ ആറിന് രാവിലെ പത്തിന് സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റുകളും ബയോഡാറ്റയും രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം അസാപിന്റെ ജില്ലാ ഓഫീസിൽ ഹാജരാകണം. ഫോൺ: 9495999675.