Connect with us

Career Notification

സഊദിയിൽ നഴ്‌സ് ഇന്റർവ്യൂ

Published

|

Last Updated

സഊദി അറേബ്യയിലെ അൽ മൗവ്വാസാത്ത് ഹെൽത്ത് ഗ്രൂപ്പിലേക്ക് ബി എസ്‌ സി/ ഡിപ്ലോമ നഴ്സുമാരെ (സ്ത്രീകൾ മാത്രം) നിയമിക്കുന്നതിനായി ഒ ഡി ഇ പി സി തിരുവനന്തപുരം വഴുതക്കാട് ഓഫീസിൽ ആറിന് സ്‌കൈപ്പ് ഇന്റർവ്യൂ ചെയ്യുന്നു. ഒരു വർഷം പ്രവൃത്തിപരിചയമുള്ള ബി എസ്‌ സി നഴ്സുമാർക്കും രണ്ട് വർഷം പ്രവൃത്തിപരിചയമുള്ള ഡിപ്ലോമ നഴ്സുമാർക്കും അപേക്ഷിക്കാം.

വിസ, എയർടിക്കറ്റ്, താമസം, യൂനിവേഴ്സിറ്റി വെരിഫിക്കേഷൻ, എംബസി അറ്റസ്റ്റേഷൻ എന്നിവ സൗജന്യമാണ്. ഉദ്യോഗാർഥികൾ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം mou.odepc@gmail.com ൽ അപേക്ഷിക്കണം. www.odepc.kerala.gov.in ഫോൺ: 0471-2329440/41/42/43/45.