Connect with us

Career Education

കുസാറ്റിൽ 104 അധ്യാപക ഒഴിവുകൾ

Published

|

Last Updated

കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) വിവിധ വകുപ്പുകളിലായി പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 104 ഒഴിവുകളുണ്ട്. പ്രൊഫസർ- 15, അസോസിയേറ്റ് പ്രൊഫസർ- 37, അസിസ്റ്റന്റ് പ്രൊഫസർ- 52 എന്നിങ്ങനെയാണ് ഒഴിവുകൾ.

അപ്ലൈഡ് കെമിസ്ട്രി, ബയോ ടെക്‌നോളജി, കെമിക്കൽ ഓഷ്യാനോഗ്രാഫി, അപ്ലൈഡ് ഇക്കണോമിക്‌സ്, അറ്റ്‌മോസ്‌ഫെറിക് സയൻസ്, കെമിക്കൽ ഓഷ്യാനോഗ്രാഫി, കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്‌സ്, ഹിന്ദി, മറൈൻ ബയോളജി, മൈക്രോ ബയോളജി, ബയോ കെമിസ്ട്രി, ബയോളജി, മറൈൻ ജിയോളജി ആൻഡ് ജിയോ ഫിസിക്‌സ്, ഫിസിക്കൽ ഓഷ്യാനോഗ്രാഫി, ഫിസിക്‌സ്, ഷിപ്പ് ടെക്‌നോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, സിവിൽ എൻജിനീയറിംഗ്, എൻവയോൺമെന്റൽ സ്റ്റഡീസ്, ഇൻഡസ്ട്രിയൽ ഫിഷറീസ്, ലീഗൽ സ്റ്റഡീസ്, മാനേജ്‌മെന്റ്സ്റ്റഡീസ്, ഇലക്ട്രോണിക്‌സ്, ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ്, ഇൻസ്ട്രുമെന്റേഷൻ, മാത്തമാറ്റികസ് തുടങ്ങിയ വകുപ്പുകളിലും സ്‌കൂളുകളിലുമാണ് ഒഴിവ്.

ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പ്രായം, യോഗ്യത തുടങ്ങിയ വിശദ വിവരങ്ങൾ https://www.cusat.ac.in എന്ന വെബ്‌സൈറ്റിൽ. അവസാന തീയതി ഡിസംബർ രണ്ട്. ഓൺലൈനായി അപേക്ഷിച്ച ശേഷം അപേക്ഷയുടെ പകർപ്പും ബന്ധപ്പെട്ട രേഖകളും സഹിതം തപാൽ മാർഗം അയക്കണം.

Latest