Connect with us

Kerala

നാളെ മുതല്‍ എട്ട് ദിവസം കുറ്റിപ്പുറം പാലം അടച്ചിടും

Published

|

Last Updated

മലപ്പുറം: റോഡ് അറ്റകുറ്റപണികള്‍ക്കായി നാളെ മുതല്‍ എട്ട് ദിവസത്തേക്ക് ദേശീയ പാതയിലെ കുറ്റിപ്പുറം പാലം അടച്ചിടാന്‍ തീരുാനം. മന്ത്രി കെ ടി ജലീലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. രാത്രി ഒമ്പത് മണി മുതല്‍ രാവിലെ ആറ് മണി വരെയാണ് പാലം അടച്ചിടുക. ഗതാഗത നിരോധനമുള്ള സമയത്ത് കോഴിക്കോട്, തൃശ്ശൂര്‍ ഭാഗങ്ങളില്‍ നിന്നു വരുന്ന വാഹനങ്ങള്‍ വഴി തിരിച്ചുവിടും. പാലത്തില്‍ ഇന്റര്‍ലോക്ക്് കട്ടകള്‍ പതിക്കുന്നതിനാണ് അടച്ചിടുന്നത്.

പാലത്തിനു മുകളിലും സമീപത്തുമായി റോഡ് തകര്‍ന്ന് കിടക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. മിനിപമ്പക്ക് സമീപം പാതയോരത്തെ ആല്‍മരത്തില്‍ നിന്ന് തുടര്‍ച്ചയായി വെള്ളം വീഴുന്നത് റോഡ് തകരാര്‍ കാരണം. ഇതിന് ശാശ്വതപരിഹാരമെന്ന നിലയിലാണ് ഇന്റര്‍ലോക്ക് കട്ടകള്‍ പതിക്കുന്നത്.

നാളെ രാത്രി മുതല്‍ കോഴിക്കോട് ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങള്‍ വളാഞ്ചേരിയില്‍ നിന്ന് പട്ടാമ്പി, പെരുമ്പിലാവ് വഴിയോ പുത്തനത്താണിയില്‍ നിന്ന് തിരുനാവായചമ്രവട്ടം വഴിയോ പോവണം. തൃശൂര്‍ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ എടപ്പാളില്‍ നിന്ന് പൊന്നാനി ചമ്രവട്ടം വഴിയാണ് പോവേണ്ടത്.

Latest