Connect with us

National

മണിപ്പൂരില്‍ സ്‌ഫോടനം: അഞ്ച് പോലീസുകാര്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരുക്ക്

Published

|

Last Updated

ഇംഫാല്‍ | മണിപ്പൂരി തലസ്ഥാനമായ ഇംഫാലിലെ തിരക്കേറിയ ബസാറില്‍ സ്‌ഫോടനം. അഞ്ച് പോലീസുകാര്‍ ഉള്‍പ്പെടെ ആറ് പേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 9.30 ഓടെയാണ് ഇംഫാലിലെ തങ്ങല്‍ ബസാറില്‍ സ്‌ഫോടനമുണ്ടായത്. നല്ല തിരക്കുള്ള സമയമാണെങ്കിലും സ്‌ഫോടനം നടന്ന സ്ഥലത്തുണ്ടായിരുന്നവര്‍ക്ക് മാത്രമാണ് പരുക്കേറ്റത്. പോലീസ് സ്‌റ്റേഷന് 150 മീറ്റര്‍ മാത്രം അകെലയുള്ള മാര്‍ക്കറ്റിലാണ് സ്‌ഫോടനമുണ്ടായത്. ഇതിനാല്‍ മിനുട്ടുകകള്‍ക്കം തന്നെ പോലീസ് ബസാറിന്റെ നിയന്ത്രണം ഏര്‍പ്പെടുത്തു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും എറ്റെടുത്തിട്ടില്ല.

സ്‌ഫോടനം നടന്ന സ്ഥലം മുഖ്യമന്ത്രി എന്‍ ബിരന്‍ സിംഗ് സന്ദര്‍ശിച്ചു. വളരെ ഹീനമായ പ്രവൃത്തിയാണ് നടന്നത്. കുറ്റക്കാര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കും. അന്വേഷണത്തിനായി പ്രത്യേക പോലീസ് സംഘത്തെ ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

Latest