Connect with us

International

ഗ്രീസില്‍ 41 കുടിയേറ്റക്കാരെ ട്രക്കിനുള്ളില്‍ കണ്ടെത്തി

Published

|

Last Updated

ഏതന്‍സ് | ഗ്രീസില്‍ 41 കുടിയേറ്റക്കാരെശീതീകരണ സംവിധാനമുള്ള ട്രക്കിനുള്ളില്‍ പോലീസ് കണ്ടെത്തി. അഫ്ഗാനിസ്താനില്‍ നിന്നുള്ളവരാണ് ഇവരില്‍ ഭൂഗിഭാഗം പേരുമെന്നാണ് സൂചന. വടക്കന്‍ നഗരമായ സാന്തെയ്ക്ക് സമീപം പരിശോധനക്കായി ട്രക്ക് തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരാണ് കുടിയേറ്റക്കാരെ കണ്ടെത്തിയത്. ആര്‍ക്കും പരിക്കേറ്റിട്ടില്ല. അതേ സമയം ട്രക്കിലെ ശീതീകരണ സംവിധാനം പ്രവര്‍ത്തിപ്പിച്ചിരുന്നില്ലെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.ട്രക്ക് ഡ്രൈവറെ പോലീസ് അറസ്റ്റുചെയ്തു.

കഴിഞ്ഞമാസം വിയറ്റ്‌നാമില്‍ നിന്നുള്ളവര്‍ എന്നുകരുതുന്ന 39 പേരുടെ മൃതദേഹങ്ങള്‍ ബ്രിട്ടനില്‍ ശീതീകരിച്ച ട്രക്കിനുള്ളില്‍ കണ്ടെത്തിയിരുന്നു. സംഭവത്തിന്റെ നടുക്കം വിട്ടുമാറുന്നതിന് മുമ്പാണ് ഗ്രീസിലും ട്രക്കിനുള്ളില്‍ കുടിയേറ്റക്കാരെ കണ്ടെത്തിയിട്ടുള്ളത്.

Latest