Connect with us

Kerala

പ്രകീര്‍ത്തനശോഭയില്‍ മര്‍കസ്; പതിനായിരങ്ങള്‍ പങ്കെടുത്ത മൗലിദ് സമ്മേളനം ധന്യം

Published

|

Last Updated

കോഴിക്കോട് |  പുലര്‍ച്ചയോടെ  മര്‍കസില്‍ ആരംഭിച്ച  അല്‍ മൗലിദുല്‍ അക്ബര്‍  പ്രകീര്‍ത്തന സമ്മേളനത്തിന് ധന്യമായ പര്യവസാനം. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിന മാസത്തിലെ ആഘോഷ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ സംബന്ധിക്കാന്‍ വിവിധ ജില്ലകളില്‍ നിന്ന് ഞായറാഴ്ച വൈകുന്നേരം തന്നെ നൂറുകണക്കിന് വിശ്വാസികള്‍ എത്തിയിരുന്നു. പുലര്‍ച്ചയോടെ മര്‍കസ് നഗരി ജനനിബിഢമായി. സുബഹി നിസ്‌കാരാനന്തരം തുടങ്ങിയ അല്‍ മൗലിദുല്‍ അക്ബര്‍ പാരായണത്തിന് മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കി.

പ്രവാചക സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു സഹവര്‍ത്തിത്തം വളര്‍ത്തുക: കാന്തപുരം

തുടര്‍ന്ന്  രാവിലെ 6 മണിക്ക് മര്‍കസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ശഅറ് മുബാറക് ദര്‍ശനവും വിശ്രുത മൗലിദുകളുടെയും  പ്രവാചക പ്രകീര്‍ത്തനങ്ങളുടെയും ആലാപനവും നടന്നു. പ്രമുഖ സാദാത്തീങ്ങളുടെയും പ്രകീര്‍ത്തന ആലാപകരുടെയും നേതൃത്വത്തില്‍  വൈകുന്നേരം നാല് മണിവരെ  വിശ്വാസികള്‍ ഇടതടവില്ലാതെ എത്തിയ പരിപാടിയില്‍ മര്‍കസ് വൈസ് പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. സമസ്ത പ്രസിഡന്റ്  ഇ സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു.

സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി, സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്ബ്, സയ്യിദ് ത്വാഹ തങ്ങള്‍, പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, കെ എസ് കെ തങ്ങള്‍, എ.പി മുഹമ്മദ് മുസ്ലിയാര്‍ കാന്തപുരം, കെ.കെ അഹ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, പി ഹസ്സന്‍ മുസ്ലിയാര്‍ വയനാട്,  പേരോട് അബ്ദുറഹ്മാന്‍ സഖാഫി, സി മുഹമ്മദ് ഫൈസി സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍, വി.പി.എം ഫൈസി വില്യാപ്പള്ളി, പൊന്മള മുഹിയുദ്ധീന്‍ കുട്ടി മുസ്ലിയാര്‍, അബൂ ഹനീഫല്‍ ഫൈസി തെന്നല, കല്‍ത്തറ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി,  ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, സയ്യിദ് ഹസന്‍ ബുഖാരി വരണക്കര, സയ്യിദ് ജലാലുദ്ധീന്‍ ജീലാനി, സയ്യിദ് സൈനുല്‍ ആബിദീന്‍ ജീലാനി, ശാഫി സഖാഫി മുണ്ടമ്പ്ര, ടി കെ അബ്്ദു റഹ്്മാന്‍ ബാഖവി മടവൂര്‍, പ്രൊഫ. എ കെ അബ്്ദുല്‍ ഹമീദ്, പി.കെ ബാദുഷ സഖാഫി ആലപ്പുഴ, അബ്ദുല്ലത്തീഫ് സഅദി പഴശ്ശി , അലി ബാഖവി ആറ്റുപുറം, എ്ന്‍ എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി, ഡോ. ഫാറൂഖ് നഈമി കൊല്ലം, വിവിധ ചടങ്ങുകള്‍ക്ക്  നേതൃത്വം നല്‍കി. രാത്രി ഏഴു മണിക്ക് ദൗറത്തുല്‍ ഖുര്‍ആന്‍ ആത്മീയ സമ്മേളനം നടന്നു.