Connect with us

Kerala

ഹാമര്‍ പതിച്ച് വിദ്യാര്‍ഥി മരിച്ച സംഭവം: മൂന്ന് കായിക അധ്യാപകര്‍ അറസ്റ്റില്‍

Published

|

Last Updated

കോട്ടയം: പാലായില്‍ ജൂനിയര്‍ അത്‌ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ പതിച്ച് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ സംഘാടകരായ മൂന്ന് കായിക അധ്യാപകര്‍ അറസ്റ്റില്‍. പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അഫീല്‍ ജോണ്‍സന്‍ മരിച്ച സംഭവത്തിലാണ് റഫറി മുഹമ്മദ് കാസിം, ത്രോ ജഡ്ജ് ടി ഡി മാര്‍ട്ടിന്‍, സിഗ്‌നല്‍ ചുമതലയുണ്ടായിരുന്ന ഒഫീഷ്യല്‍ കെ വി ജോസഫ് എന്നിവര്‍ പാലാ സ്റ്റേഷനിലെത്തി കീഴടങ്ങിയത്.

മൂന്ന് പേരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. മറ്റൊരു ഒഫീഷ്യല്‍ പി നാരായണന്‍കുട്ടിയാണ് ഇനി അറസ്റ്റിലാകാനുള്ളത്. നാലുപേരെയും പ്രതിചേര്‍ത്ത് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് മൂന്നുപേര്‍ കീഴടങ്ങിയത്. ഇവര്‍ക്കെതിരെ മന:പൂര്‍വ്വമല്ലാത്ത നരഹത്യാക്കുറ്റമാണ് പോലീസ് ചുമത്തിയിരുന്നത്.