Connect with us

National

വായു മലിനീകരണം; കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായു മലിനീകരണം അതീവ ഗുരുതര നിലയിലായതില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. മലിനീകരണം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉചിതമായ ഇടപെടല്‍ നടത്തുന്നില്ലെന്നും കോടതി പറഞ്ഞു. വിഷയത്തില്‍ യാതൊരുവിധ ന്യായീകരണങ്ങളും കോടതിക്ക് കേള്‍ക്കേണ്ടതില്ല.

വായു മലിനീകരണം നിയന്ത്രിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുമെന്ന് പറഞ്ഞ കോടതി പരിസ്ഥിതി വിദഗ്ധനെ കോടതിയില്‍ ഹാജരാക്കണമെന്നും ആവശ്യപ്പെട്ടു.

.