Connect with us

National

ശ്രീനഗറിലെ മാര്‍ക്കറ്റില്‍ ഗ്രനേഡ് ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു, 25 പേര്‍ക്ക് പരുക്ക്

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ശ്രീനഗറിലെ മൗലാന ആസാദ് റോഡിലുള്ള മാര്‍ക്കറ്റിലുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 25 പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഒമ്പതു പേരില്‍ ഒരാളുടെ നില ഗുരുതരമാണ്.

ഉത്തര കശ്മീരിലെ സോപോറില്‍ ഗ്രനേഡ് ആക്രമണം നടന്ന് ഒരാഴ്ച കഴിയും മുമ്പാണ് പുതിയ സംഭവം. ഇക്കഴിഞ്ഞ ഒക്ടോബര്‍ 28നുണ്ടായ ആക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടിരുന്നു.