Connect with us

National

നിതീഷ് കട്ടാര വധം: പ്രതി വികാസ് യാദവിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

Published

|

Last Updated

ന്യൂഡല്‍ഹി: കൊലപാതകക്കേസില്‍ യു പി മുന്‍ മന്ത്രി ഡി പി യാദവിന്റെ മകന്‍ വികാസ് യാദവിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. 2008ല്‍ റെയില്‍വേ ഓഫീസറുടെ മകനും ബിസിനസ് എക്‌സിക്യൂട്ടീവുമായ നിതീഷ് കട്ടാരയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലാണ് വികാസ് യാദവിനെയും ബന്ധു വിശാല്‍ യാദവിനെയും പോലീസ് അറസ്റ്റ് ചെയ്തത്. വികാസിന്റെ സഹോദരിയുമായി കട്ടാരക്കുള്ള ബന്ധത്തെ ചൊല്ലിയുള്ള പ്രശ്‌നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചത്.

നിങ്ങള്‍ക്കെങ്ങിനെ ജാമ്യം തരുമെന്നും അത് ആവശ്യപ്പെടാന്‍ നിങ്ങള്‍ക്ക് എന്ത് അവകാശമാണുള്ളതെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ച് വികാസ് യാദവിനോട് ചോദിച്ചു. പതിനേഴര വര്‍ഷമായി താന്‍ ജയിലില്‍ കഴിയുകയാണെന്നും അതിനാല്‍ ജാമ്യത്തില്‍ വിടണമെന്നുമായിരുന്നു വികാസിന്റെ അപേക്ഷ. ശിക്ഷ പുനപ്പരിശോധിക്കണമെന്ന വികാസിന്റെ ഹരജി നേരത്തെ തള്ളിക്കളഞ്ഞിട്ടുള്ള കാര്യം കോടതി ഓര്‍മിപ്പിച്ചു. 25 വര്‍ഷത്തെ തടവാണ് വികാസിനും വിശാലിനും കോടതി വിധിച്ചിട്ടുള്ളത്. കേസിലെ മൂന്നാം പ്രതി സുഖ്‌ദേവ് പെഹല്‍വാന് 20 വര്‍ഷം തടവിനും ശിക്ഷിച്ചിരുന്നു.

Latest