Connect with us

National

കളിച്ചുകൊണ്ടിരിക്കെ കുഴല്‍ കിണറില്‍ വീണ് വീണ്ടും മരണം

Published

|

Last Updated

ന്യൂഡല്‍ഹി: തിരുച്ചിറപ്പള്ളിയിലെ കുഴല്‍ കിണര്‍ അപകടത്തിന്റെ വേദനയില്‍ നിന്ന് മുക്തമാകുന്നതിനിടെ രാജ്യത്ത് വീണ്ടും സമാന അപകടം. ഹരിയാനയിലെ കര്‍ണാല്‍ ഗരൗന്ധ ഹര്‍സിംഗ്പുര ഗ്രാമത്തിലാണ് പുതിയ സംഭവം. വീടിന് സമീപത്ത് കളിച്ച്‌കൊണ്ടിരിക്കെ ശിവാനിയെന്ന ബാലികയാണ് കിണറ്റില്‍ വീണത്. അമ്പതടിയോളം താഴ്ചയുള്ള കുഴല്‍ക്കിണറില്‍ നിന്ന് ശിവാനിയെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഞായറാഴ്ച വൈകുന്നേരമാണ കളിച്ച്‌കൊണ്ടിരിക്കെ കുട്ടി കിണറ്റില്‍ വീണത്. രാത്രി വൈകിയും കുട്ടിയെ കാണാത്തതിനാല്‍ വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയെ കുഴല്‍ കിണറില്‍ കണ്ടെത്തിയത്. മൊബൈല്‍ഫോണ്‍ ക്യാമറ ഓണാക്കി കുഴല്‍ക്കിണറിനായി എടുത്ത കുഴിയിലേക്ക് ഇറക്കിയാണ് കുട്ടി വീണെന്നത് സ്ഥിരീകരിച്ചത്. പിന്നീട് പോലീസും അഗ്‌നിരക്ഷാസേനയും ദേശീയ ദുരന്തനിവാരണസേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടങ്ങി. ഇന്നലെ രാത്രി മുതല്‍ കുഴല്‍ക്കിണറിന് അകത്തേക്ക് ഓക്‌സിജന്‍ നല്‍കിയിരുന്നു. ക്യാമറയിലൂടെ കുട്ടിയുടെ ചലനങ്ങളും നിരീക്ഷിച്ചു. മാതാ
പിതാക്കളുടെ ശബ്ദം റെക്കോഡ് ചെയ്ത് കുട്ടിയെ കേള്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെയോടെയാണ് കുട്ടിയെ കുഴല്‍ക്കിണറില്‍നിന്ന് പുറത്തെടുത്തത്. അതീവഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഒരു ആഴ്ച മുമ്പാണ് തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ രണ്ടുവയസ്സസുകാരനായ സുജിത്ത് വില്‍സണ്‍ കുഴല്‍ക്കിണറില്‍ വീണ് മരിച്ചത്. നാല് ദിിവസത്തോളം കുഴല്‍ക്കിണറില്‍ കിടന്ന ശേഷമാണ് സുജിത്തിന്റെ മൃതദേഹം പുറത്തെടുത്തത്.