Connect with us

Kerala

പ്രീഡിഗ്രി പാസാകാത്ത ജോളിക്ക് ഡിഗ്രി, പി ജി സര്‍ട്ടിഫിക്കറ്റുകള്‍

Published

|

Last Updated

കോഴിക്കോട്: കൂടത്തായ് കൂട്ടക്കൊലയിലെ മുഖ്യപ്രതി ജോളിയുടെ കൈകളിലുള്ളത് നിരവധി വ്യാജ സര്‍ട്ടിഫിക്കറ്റുകളെന്ന് അന്വേഷണ സംഘം. പ്രീഡിഗ്രി പരീക്ഷ പോലും എഴുതാത്ത ജോളിക്ക് എം ജി സര്‍വകലാശാലയുടെ ബികോം, കേരള സര്‍വകലാശാലയുടെ എംകോം പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റുകളുണ്ട്. ജോളിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തിയത്. എന്‍ ഐ ടിയില്‍ ജോലി ചെയ്യുന്നുണ്ടെന്ന് കുടുംബത്തേയും നാട്ടുകാരേയും വിശ്വസിപ്പിക്കാനാണ് ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.

സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാന്‍ സര്‍വ്വകലാശാല രജിസട്രാര്‍മാര്‍ക്ക് പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ സര്‍ട്ടിഫിക്കറ്റുകള്‍ ജോളി വ്യാജമായി നിര്‍മിച്ചതാണെന്ന് തളിഞ്ഞാല്‍ വ്യാജ ഒസ്യത്തു തയാറാക്കുന്നതിനു മുമ്പും ജോളി വ്യാജരേഖകള്‍ ചമച്ചിട്ടുണ്ടെന്നു സ്ഥാപിക്കാന്‍ പോലീസിന് കഴിയും.

നെടുങ്കണ്ടത്തെ കോളജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്ന ജോളി അവസാന വര്‍ഷ പരീക്ഷ എഴുതിയിരുന്നില്ലെന്നു പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ പാലായിലെ പാരലല്‍ കോളജില്‍ ബികോമിനു ചേര്‍ന്നിരുന്നു. പ്രീഡിഗ്രി ജയിക്കാത്ത ജോളി ഏതു മാര്‍ഗത്തിലാണു ബികോമിനു ചേര്‍ന്നതെന്നതു സംബന്ധിച്ച് അന്വേഷണസംഘത്തിനു കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല.