Connect with us

Kerala

പോലീസിന്റേത് തന്നിഷ്ട പ്രകാരമുള്ള നടപടി ; സര്‍ക്കാര്‍ തിരുത്തും: പി ജയരാജന്‍

Published

|

Last Updated

കോഴിക്കോട് | മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് വിദ്യാര്‍ഥികള്‍ക്കെതിരേ യുഎപിഎ ചുമത്തിയ നടപടിക്കെതിരെ സിപിഎം സംസ്ഥാന സമതി പി ജയരാജന്‍. പോലീസിന്റെ നടപടി തന്നിഷ്ടപ്രകാരമാണെന്നും സര്‍ക്കാര്‍ ഇതു തിരുത്തുമെന്നും ജയരാജന്‍ പറഞ്ഞു.

കരിനിയമായ യു എ പി എ എല്ലാവര്‍ക്കുമെതിരെ ചുമത്താവുന്നതല്ല . പോലീസിന്റെ നടപടി തന്നിഷ്ടപ്രകാരമുള്ളതാണ്. സര്‍ക്കാര്‍ തിരുത്തും. പാലക്കാട്ട് നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്നു വിശ്വസിക്കുന്നില്ല. എന്നാല്‍ സിപിഐ ആവശ്യപ്പെട്ട മജിസ്റ്റീരിയല്‍ അന്വേഷണം നടക്കണമെന്നും ജയരാജന്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതിനെതിരെ സിപിഎം കോഴിക്കോട് ജില്ലാ കമ്മറ്റിയും രംഗത്തെത്തിയിരുന്നു.