Connect with us

Kerala

വിദ്യാര്‍ഥികള്‍ക്കെതിരായ യു എ പി എ: തിരുത്തണമെന്ന് സി പി എം സെക്രട്ടേറിയറ്റ്

Published

|

Last Updated

തിരുവനന്തപുരം: കോഴിക്കോട് വിദ്യാര്‍ഥികള്‍ക്കെതിരെ യു എ പി എ ചുമത്തിയ പോലീസ് നടപടി തിരുത്തണമെന്ന് സി പി എം സെക്രട്ടേറിയറ്റ്. എല്‍ ഡി എഫ് ഭരണത്തില്‍ ഒരു നിരപരാധിക്ക് എതിരെയും യു എ പി എ ചുമത്തുന്നത് അംഗീകരിക്കാനാകില്ല. എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം യു എ പി എ ചുമത്താന്‍ അനുമതി നല്‍കിയിട്ടില്ല. എന്നാല്‍ പോലീസിന്റെ നടപടി ഇപ്പോള്‍ സര്‍ക്കാറിനെതിരായി തിരിച്ചുവിടാനുള്ള പ്രചരണങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തോടു കൂടിയുള്ളതാണെന്നും ഇവര്‍ പറഞ്ഞു.

അറസ്റ്റു ചെയ്യപ്പെട്ട ചെറുപ്പക്കാര്‍ക്ക് നേരെ യു എ പി എ ചുമത്തരുതെന്ന നിലപാടാണ് സി പി എമ്മിനുള്ളത്. കേന്ദ്രസര്‍ക്കാര്‍ ഈ നിയമം പാസാക്കുമ്പോള്‍ അതിനെ നിശിതമായി എതിര്‍ത്ത പാര്‍ടിയാണ് സി പി എം.
കോഴിക്കോട്ടെ സംഭവത്തില്‍ പോലീസില്‍ നിന്ന് മുഖ്യമന്ത്രി വിശദീകരണം തേടിയിട്ടുണ്ട്. എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം പൊലീസ് യു എ പി എ നിയമം നടപ്പിലാക്കാന്‍ ശ്രമിച്ച സന്ദര്‍ഭങ്ങളിലെല്ലാം സര്‍ക്കാര്‍ അതിന് അനുമതി നിഷേധിക്കുകയാണ് ചെയ്തത്. ഇക്കാര്യത്തിലും അത്തരമൊരു സമീപനമാണ് എല്‍ ഡി എഫ് സര്‍ക്കാറില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്നും സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.