Connect with us

Kerala

കെ എസ് ആര്‍ ടി സിയില്‍ നാളെ ഒരു വിഭാഗം തൊഴിലാളികള്‍ പണിമുടക്കും

Published

|

Last Updated

തിരുവനന്തപുരം: കോണ്‍ഗ്രസ് അനുകൂല സംഘടനയായ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ നാളെ കെ എസ് ആര്‍ ടി സിയില്‍ പണിമുടക്ക്. ഇടത് അനുകൂല സംഘടനകളും ബി ജെ പി അനുകൂല സംഘടനയും പണിമുടക്കില്‍ പങ്കെടുക്കില്ലെന്നതിനാല്‍ ജനങ്ങളെ കാര്യമായി ബാധിക്കില്ലെന്ന പ്രതീക്ഷയിലാണ്. പണിമുടക്ക് പിന്‍വലിക്കണമെന്നും മറ്റ് സമരമാര്‍ഗങ്ങള്‍ തേടണമെന്നും ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ ആവശ്യപ്പെട്ടെങ്കിലും ഇത് തള്ളിയാണ് സമരം. എന്നാല്‍ പണിമുടക്ക് നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ ബാധകമായിട്ടുണ്ട്.

രണ്ടുകൊല്ലം കൊണ്ട് കെ എസ് ആര്‍ ടി സിയെ ലാഭത്തിലെത്തിക്കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ ഇടതു സര്‍ക്കാര്‍ ജീവനക്കാരെ വഞ്ചിച്ചുവെന്നാണ് ആക്ഷേപം. കഴിഞ്ഞ മാസം രണ്ടു തവണയായിട്ടാണ് ശമ്പളം വിതരണം ചെയ്തത്. ഈ മാസം എന്ന് ശമ്പളം നല്‍കുമെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. ആയിരം ബസുകള്‍ ഓരോ വര്‍ഷവും പുതുതായി നിരത്തിലിറക്കുമെന്ന് പ്രഖ്യാപിച്ചിട്ട് 101 ബസുകള്‍ മാത്രമാണ് ഇതുവരെ നിരത്തിലിറക്കിയത്. വാടക വണ്ടിയെടുക്കാനുള്ള നീക്കം സ്വകര്യവത്കരണത്തിനു വേണ്ടിയാണെന്നും സമരാനുകൂലികള്‍ ആരോപിക്കുന്നു.