Connect with us

Kerala

വിദ്യാര്‍ഥികള്‍ക്കെതിരായ യു എ പി എ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇടപെടും: എ വിജയരാഘവന്‍

Published

|

Last Updated

തിരുവനന്തപുരം: സര്‍ക്കാറിന്റെ നയ, നിലപാടിന് വിരുദ്ധമായാണ് കോഴിക്കോട് വിദ്യാര്‍ഥികള്‍ക്കെതിരെ പോലീസ് യു എ പി എ ചുമത്തിയിരിക്കുന്നതെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. ഇത് തിരുത്താന്‍ സര്‍ക്കാര്‍ ഇടപെടും. പരിശോധനക്ക് ജഡ്ജിയെ നിയോഗിച്ചത് സര്‍ക്കാര്‍ ജാഗ്രതയുടെ ഭാഗമാണെന്നും വിജയരാഘവന്‍ പറഞ്ഞു.

ഇടതുപക്ഷം യു എ പി എക്ക് എതിരാണ്. ജനാധിപത്യ പ്രക്രിയയില്‍ പൗരന്റെ അവകാശങ്ങള്‍ക്ക് നേരെയുള്ള കൈയേറ്റമാണ് യു എ പി എ നിയമത്തിലൂടെ സംഭവിക്കുന്നത്. നിലവിലുള്ള നിയമസംവിധാനത്തെ ഭേദഗതി വരുത്തി ബി ജെ പി സര്‍ക്കാര്‍ കര്‍ക്കശമാക്കിയിരിക്കുകയാണ്.

മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനം പ്രോത്സാഹിക്കപ്പെടേണ്ടതില്ല. അത് രാഷ്ട്രീയ പ്രവര്‍ത്തനമല്ല. ജനാധിപത്യ രാഷ്ട്രീയ ശൈലിയുടെ ഭാഗവുമല്ലത്. പശ്ചിമ ബംഗാളിലെ ഇടതുപക്ഷ സര്‍ക്കാറിനെ അട്ടിമറിക്കുന്നതിനുള്ള അക്രമങ്ങുടെ ഭാഗമായി പ്രവര്‍ത്തിച്ചവരാണ് മാവോയിസ്റ്റുകള്‍. മാവോയിസ്റ്റ് ഏറ്റുമുട്ടലും യു എ പി എ ചുമത്തപ്പെട്ടതും രണ്ട് സംഭവമാണെന്നും വിജയരാഘവന്‍ പറഞ്ഞു.

 

Latest