Connect with us

Malappuram

വികലമാക്കിയ പ്രവാചക ചരിത്രത്തിന് അക്കാദമിക തിരുത്ത്

Published

|

Last Updated

സീറത്തുന്നബി അക്കാദമിക് കോണ്‍ഫറന്‍സി സുലൈമാന്‍ സഖാഫി മാളിയേക്കല്‍ വിഷയാവതരണം നടത്തുന്നു

കാളികാവ് | മുഹമ്മദ് നബി (സ്വ) ക്കെതിരെ ഉന്നയിക്കപ്പെട്ട വിമര്‍ശനങ്ങള്‍ക്ക് അക്കാദമിക സ്വഭാവത്തോടെ മറുപടി കണ്ടെത്തുന്ന വേദിയായിരുന്നു കരുവാരക്കുണ്ടില്‍ നടന്ന സീറത്തുന്നബി അക്കാദമിക് കോണ്‍ഫറന്‍സ്.
മുതിര്‍ന്ന പണ്ഡിതന്‍, അക്കാദമിക് രംഗത്തെ പ്രമുഖര്‍, ഗവേഷകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ കോണ്‍ഫറന്‍സിന്റെ ഭാഗമായി. സമസ്ത കേന്ദ്ര മുശാവറ അംഗം കെ പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം ഉദ്ഘാടനം ചെയ്തു. പുതുകാല വായനകളിലെ പ്രവാചകര്‍ എന്ന വിഷയം ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി അവതരിപ്പിച്ചു. ഇതരമത വേദങ്ങള്‍ പ്രവാചകനെക്കുറിച്ച് നടത്തിയ പ്രവചനങ്ങളെക്കുറിച്ച് ഡോ. ഫൈസല്‍ അഹ്‌സനി രണ്ടത്താണി പ്രബന്ധം അവതരിപ്പിച്ചു. അന്നൂറുല്‍ മുഹമ്മദിയ്യ് എന്ന വിഷയത്തിലായിരുന്നു അബ്ദുല്‍ ബസ്വീര്‍ സഖാഫിയുടെ പ്രഭാഷണം. ഓറിയന്റ്‌ലിസ്റ്റുകളുടെ പ്രവാചക വിമര്‍ശനങ്ങളെ പ്രത്യേകമായി കോണ്‍ഫറന്‍സില്‍ ചര്‍ച്ചക്കെടുത്തു.
തിരുനബി നടത്തിയ യുദ്ധങ്ങള്‍, സ്ത്രീയും ഇസ് ലാമും, തിരുനബിയുടെ വിവാഹജീവിത്തിലെ യാഥാര്‍ഥ്യങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ഈ വിഭാഗത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു.

വില്യം മൂര്‍, മൈക്കിള്‍ എച്ച് ഹാര്‍ട്ട്, അലി ദശ്തി തുടങ്ങിയവരുടെ രചനകളെക്കുറിച്ച് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയും വിസ്ഡം എജ്യുക്കേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയും കാലിക്കറ്റ് സര്‍വകലാശാല ഇസ്‌ലാമിക് ചെയറും ചേര്‍ന്നാണ് സീറത്തുന്നബി അക്കാദമിക് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്. ഡോ ഹുസൈന്‍ രണ്ടത്താണി, എന്‍ എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി, ഡോ. ഉമറുല്‍ ഫാറൂഖ് സഖാഫി കോട്ടുമല, സിബ്ഗത്തുള്ള സഖാഫി, ഡോ. അബൂബക്കര്‍ നിസാമി എന്നിവര്‍ കോണ്‍ഫറന്‍സ് നിയന്ത്രിച്ചു.

Latest