Connect with us

Kerala

മാവോയിസ്റ്റ് ഭീഷണി: മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചു

Published

|

Last Updated

തിരുവനന്തപുരം | മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വര്‍ധിപ്പിച്ചു. യാത്രക്കുള്ള അകമ്പടിയില്‍ മാത്രമല്ല മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിലും സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
നിലവിലുള്ള സുരക്ഷക്കു പുറമെ അത്യാവശ്യ ഘട്ടങ്ങളില്‍ സുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര സാഹചര്യം നേരിടുന്നതിനും രൂപവത്കരിച്ച സ്‌ട്രൈക്കര്‍ ഫോഴ്‌സിന്റെ സുരക്ഷയും ഏര്‍പ്പെടുത്തും.

വാളയാര്‍ വിഷയത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രി എ കെ ബാലനും മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുയരുന്ന സാഹചര്യത്തില്‍ മന്ത്രി കെ ടി ജലീലിനുമുള്ള സുരക്ഷ വര്‍ധിപ്പിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.

Latest