Connect with us

Malappuram

സംസ്ഥാന ജൂനിയർ ഫുട്‌ബോൾ സെമി മത്സരങ്ങൾ ഇന്ന്

Published

|

Last Updated

മലപ്പുറം- പാലക്കാട് മത്സരത്തിൽ നിന്ന്

മലപ്പുറം | സംസ്ഥാന ജൂനിയർ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ് സെമി ഫൈനൽ മത്സരങ്ങൾ ഇന്ന് നടക്കും. കോട്ടപ്പടി ഫുട്‌ബോൾ സ്‌റ്റേഡിയത്തിൽ ഉച്ചക്ക് രണ്ടരക്ക് നടക്കുന്ന ആദ്യ സെമിയിൽ കോഴിക്കോട്- തിരുവനന്തപുരത്തെ നേരിടും. രണ്ടാം സെമിയിൽ നിലവിലെ ജേതാക്കളായ മലപ്പുറം എറണാകുളവുമായി ഏറ്റുമുട്ടും. മൂന്നരക്കാണ് മത്സരം.

ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ തൃശൂരിനെ 4-0 ന് പരാജയപ്പെടുത്തിയാണ് കോഴിക്കോട് സെമിയിൽ കടന്നത്.

മലപ്പുറം- പാലക്കാട് മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞെങ്കിലും ഗോൾ ശരാശരിയുടെ അടിസ്ഥാനത്തിൽ മലപ്പുറം സെമിയിൽ പ്രവേശിച്ചു. നാളെ വൈകീട്ട് മൂന്നരക്കാണ് ഫൈനൽ.